വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്‍ജുനന്‍ ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ് സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ