2008, ഡിസംബർ 29, തിങ്കളാഴ്‌ച

കശ്മീര്‍ വിധിയുടെ ബാക്കിപത്രം

ജമ്മു-കശ്മീരിലെ 87 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി സൈന്യത്തിന്റെ സംരക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍,ഒരു തൂക്കുസഭയാണ് സമ്മതിദായകര്‍ സമ്മാനിച്ചത്‌.ഗുലാം നബി ആസാദിന്റെ മുന്നണി സര്‍ക്കാര്‍ വോട്ടു ബേങ്കില്‍ കണ്ണും നട്ട് നടത്തിയ വര്‍ഗീയ പ്രീണന മലക്കം മറിയലിന്‍റെ പരിണിതഫലമായി അടിച്ചേല്‍പ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ നടന്നത്.അമര്‍നാഥ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഭൂമി വിവാദമാണ് ഗുലാം നബി മന്ത്രിസഭയെ താഴെയിറക്കിയത്. ഉര്‍വ്വശീ ശാപം ഉപകാരമായി എന്ന് പറഞ്ഞതു പോലെ സംസ്ഥാനത്ത് പറയത്തക്ക സ്വാധീനമൊന്നും ഇല്ലാതിരുന്ന ഹിന്ദു വര്‍ഗീയതക്ക് വേരുറപ്പിക്കാനും അതുവഴി ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടം കൊയ്യാനും സാധിച്ചു. ഒരു സീറ്റില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ബിജെപി അമര്‍നാഥ് പ്രശ്നം മുതലാക്കി ജമ്മു മേഖലയില്‍ 11 സീറ്റുകള്‍ നേടി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.കോണ്‍ഗ്രസിനാവട്ടെ മുന്‍ ഉപമുഖ്യമന്ത്രി മംഗത് റാം ശര്‍മ്മയടക്കം ആറു മന്ത്രിമാരുടെ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു. അല്ലെങ്കിലും ബിജെപിക്ക് ക്ഷീണമുള്ളിടത്തെല്ലാം അവരെ ഉത്തേജിപ്പിക്കുക എന്ന ചരിത്ര ദൌത്യമാണല്ലോ കോണ്‍ഗ്രസ് നിര്‍വ്വഹിച്ചു പോരുന്നത്.ഏതായാലും മുഫ്തി മുഹമ്മദിന്റെ പി ഡി പിയെ വിട്ടു അധികാരത്തിന്റെ മധുരം നുണയാന്‍ ഫാറൂക്ക് അബ്ദുള്ളയെ പുണരാന്‍ തന്നെയാണ് അവരുടെ നീക്കം.എത്ര കാലത്തേക്ക് എന്നത് മാത്രമാണ് ചോദ്യം.കാശ്മീര്‍ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സൂചന ഈയിടെ രാജസ്ഥാനിലും മാറ്റും ഉണ്ടായ അന്കൂല വിധി പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പില്‍, ഇന്ത്യയിലാകെ ആവര്‍ത്തിക്കാന്‍ പോവുന്നു എന്ന കോണ്‍ഗ്രസ് വീരവാദം പൊള്ളയാണെന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: