2008, ഡിസംബർ 21, ഞായറാഴ്‌ച

ജീവനക്കാരുടെ ദേശീയസമ്മേളനം ആരംഭിച്ചു

ജീവനക്കാരുടെ അഖിലേന്ത്യാസംഘടനയായ ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ:എംപ്ലോയീസ് ഫെഡറേഷന്‍റെ
ദേശീയസമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജെ.കാര്‍ണിക് പതാക ഉയര്‍ത്തി. കേന്ദ്ര സര്ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായാണ്‌ സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.എന്‍.പണിക്കര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ വൈക്കം വിശ്വന്‍ സ്വാഗതം പറഞ്ഞു.ആര്‍ .ജെ കാര്‍ണിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ എഫ് എസ് ഇടി ഓ ഗായക സംഘം സ്വാഗതഗാനമാലപിച്ചു.സി ഐ ടി യു ദേശീയപ്രസിഡന്‍റ് എംകെ.പാന്ഥെ മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം പ്രതിനിധികള്‍ പന്കെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ധനമന്ത്രി ഡോ.തോമാസ് ഐസക്ക് പ്രഭാഷണം നടത്തും.തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന വനിതാസമ്മേളനം ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ അരലക്ഷം പേരാണ് പന്കെടുക്കുന്നത്.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്.

2 അഭിപ്രായങ്ങൾ:

ila പറഞ്ഞു...

സുഹൃത്തേ,

മുഖ്യധാരാ മാധ്യമങ്ങളുടെ കുത്തൊഴുക്കുകളില്‍ നിന്നൊഴിഞ്ഞ് സാധാരണക്കാരന്റെ എഴുത്തിനും സാമൂഹ്യബോധത്തിനും പുതിയൊരു സമാന്തരവേദിയൊരുക്കുക എന്ന ആശയമാണ് " ഇല"​ എന്ന പബ്ലിക്ക് മീഡിയാ പോര്‍ട്ടലിന് രൂപം കൊടുത്തിരിക്കുന്നത് . സ്പേസും(സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്​മെന്റ്) മീഡിയാക്റ്റും സ്ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളില്‍ നിന്നുള്ള ലേഖനങ്ങളാവും ഇതിന്റെ മുഖ്യ ഘടകം. വ്യക്തികള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള ലേഖനങ്ങളും ഇലയില്‍ ഉള്‍​ക്കൊള്ളിക്കാന്‍ താത്പര്യപ്പെടുന്നു. ഇലയില്‍ നിന്നും ബ്ലോഗിലേക്ക് തിരിച്ചും ലിങ്ക് ഉണ്ടായിരിക്കുന്നതാണ്. അതു കൂടാതെ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ജോലികളിലും താങ്കള്‍ക്ക് സഹകരിക്കാവുന്നതാണ്.

തീര്‍ച്ചയായും മറുപടി അയക്കുമല്ലോ.


സസ്നേഹം
ഇലയ്ക്കുവേണ്ടി

ചിഞ്ജുപ്രകാശ്, സ്പേസ്
ila.cc

കുഞ്ഞമ്മദ് പറഞ്ഞു...

ഇലയുമായി സഹകരിക്കാം.എല്ലാ വിധത്തിലും...