2008, ഡിസംബർ 19, വെള്ളിയാഴ്‌ച

രാജ്യാന്തര ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു


ഒരാഴ്ചയായി സിനിമാപ്രേമികള്‍ക്ക് പുതിയ ചലച്ചിത്ര അനുഭവങ്ങള്‍ സമ്മാനിച്ച കേരള രാജ്യാന്തര ചലച്ചിത്രോല്‍സവം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ സമാപിച്ചു .മെക്സിക്കന്‍ ചിത്രമായ പാര്‍ക്ക് വിയ സുവര്‍ണ ചകോരം കരസ്ഥമാക്കി.എന്റിക് റിവോറോയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍.മികച്ച സവിധായകാനുള്ള രജത ചകോരം വെനൂസ്വലന്‍
ചിത്രമായ പോസ്റ്റ് കാര്‍ഡ് ഫ്രം ദ ലെനിന്ഗ്രാഡിന്‍റെ സംവിധായിക മരിയാനാ രോണ്‍ഡന് ലഭിച്ചു.മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് നന്ദിതാ ദാസ് നേടി.ഫിറാഖ് എന്ന ചിത്രത്തിനാണ് അവാര്‍ഡ്.മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് അഞ്ജലി മേനോന്റെ മഞ്ചാടിക്കുരു നേടി.നാറ്റ്പാക്കിന്റെ മികച്ച മലയാള ചിത്രമായി എം ജി ശശിയുടെ അടയാളങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ് ശ്രീലങ്കന്‍ ചിത്രമായ മച്ചാന്‍
നേടി .ഉപര്‍ട്ടൊ പസോളിനിയുടെതാണ് ഈ ചിത്രം. നവാഗത സംവിധായകനുള്ള രജത ചകോരം മൈ മെര്‍ലിന്‍ ആന്‍ഡ് ബ്രാന്‍ഡോ എന്ന ചിത്രം സംവിധാനം ചെയ്ത ഹുസൈന്‍ കരബക്കിനു(തുര്‍ക്കി ) ലഭിച്ചു.അവാര്‍ഡുകള്‍ വിദ്യാഭ്യാസ-സാംസ്കാരികവകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗനണനയിലാണെന്ന് മന്ത്രി അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: