രാജ്യത്ത് 6 നും14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്ക്ക് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനും സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് കര്‍ശനമായ പ്രവര്‍ത്തന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതുമായ ബില്‍, മാനവശേഷിമന്ത്രി അര്‍ജുന്‍ സിങ്ങ്
രാജ്യസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ പഞ്ചായത്ത്,മുന്സിപ്പാല്‍ കൌണ്‍സില്‍ അംഗങ്ങളും രക്ഷിതാക്കളും ചേര്ന്ന മാനേജ്മെന്റ് സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെക്കാണ് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നത്.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കാനോ സ്കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ല. പ്രവേശനത്തിന് സ്ക്രീനിങ്ങ് നടത്തുന്നതും തലവരി വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.തലവരിപ്പണം വാങ്ങിയാല്‍ പത്തിരട്ടിയാരിക്കും പിഴ.വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ പാടില്ല.സൌജന്യ വിദ്യാഭ്യാസത്തിനു വരുന്നചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. അധ്യാപകര്‍ സ്വകാര്യട്യൂഷന്‍ എടുക്കരുതന്നും,അവരെ സെന്‍സസ്,ദുരിതാശ്വാസം,പൊതുതെരഞ്ഞെടുപ്പ് എന്നിവയ്ക്കല്ലാതെ ഇതര ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.സര്‍ക്കാരില്‍ നിന്നു യാതൊരു സഹായവും കിട്ടാത്ത സ്കൂളുകളും ഒന്നാം ക്ലാസ് മുതല്‍ സീറ്റിന്റെ 25% താഴ്ന്നവരുമാനക്കാരായവരുടെയും പട്ടികജാതി പിന്നോക്കവിഭാഗത്തില്‍പെട്ടവരുടേയും മക്കള്‍ക്ക് വേണ്ടി നീക്കിവെക്കണം.ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നല്കും.സര്‍ക്കാരില്‍ നിന്നും സൌജന്യ നിരക്കില്‍ ഭൂമി ഉള്‍പ്പടെ ലഭിച്ച വിദ്യാലയങ്ങള്‍ 25% സീറ്റില്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കണം.എല്ലാ തരം സ്കൂളുകളിലെയും അധ്യാപക-വിദ്യാര്ത്ഥി അനുപാതവും എത്രയായിരിക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ