കോഴിക്കോട് ജില്ലയിലെ ആദ്യ ജന്കാര്‍ സര്‍വീസ് ചാലിയം-ബേപ്പൂര്‍ കടവില്‍ സ്ഥലം എംഎല്‍എ കൂടിയായായ വ്യവസായ മന്ത്രി എളമരം കരീം വമ്പിച്ച ജനാവലിയെ സാക്ഷി നിര്ത്തി ഫ്ലാഗ് ഓഫ് ചെയ്തു. 1980 വരെ കടത്തുതോണിയും തുടര്‍ന്നു യന്ത്രബോട്ടുകളും സര്‍വീസ് നടത്തിയിരുന്ന ഈ കടവില്‍,ചാലിയം-ബേപ്പൂര്‍ നിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചു കൊണ്ടു കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്കൈയ്യേടുത്ത് ബിഒടി അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ജന്കാര്‍ സര്‍വീസിന്റെ വരവോടെ കോഴിക്കോട് നിന്നും 10 കിലോമീറ്റര്‍ യാത്ര ചെയ്തു ചാലിയത്ത് എത്തിച്ചേരാം.എറണാകുളത്തു നിന്നും പൊന്നാനി വഴി കോഴിക്കോട്ടേക്ക് വരുന്നവര്‍ക്ക് 30 കിലോമീറ്റര്‍ ദൂരം ഇതു കൊണ്ട് കുറഞ്ഞു കിട്ടും.150 ടണ്‍ ശേഷിയുള്ള ജങ്കാര്‍ വഴി ഒരേസമയം നൂറുകണക്കിന് ആളുകള്‍ക്കും,ബസ്സടക്കം 15 നാലുചക്ര വാഹനനങ്ങള്‍ക്കും കടവ് കടക്കാന്‍ കഴിയും.എം.അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത് ജന്കാര്‍ സര്‍വീസാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കടലുണ്ടി പഞ്ചായത്തിന് കൈമാറും.നദികളും ഉപനദികളും, കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതവും കൊണ്ടു ടൂറിസം മേപ്പില്‍ സ്ഥാനം പിടിച്ച കടലുണ്ടി,ബേപ്പൂര്‍,വള്ളിക്കുന്ന് പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ജന്കാര്‍ സര്‍വീസ് വഴിയൊരുക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ