പന്കാളിത്തം കൊണ്ടു ലോകത്തിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും.ഇനിയുള്ള ഏഴ് ദിനരാത്രങ്ങള്‍ അനന്തപുരിയില്‍ ചിലങ്കയണിഞ്ഞ ചുവടുവെപ്പുകളുടെയും സംഗീതത്തിന്‍റെയും മറ്റു കലാരൂപങ്ങളുടേയും വിരുന്നൂട്ട്.സ്കൂള്‍,ഹയര്‍ സെക്കന്‍ഡറി,വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേളകള്‍ സംയോജിപ്പിച്ച് ഒറ്റ കലോല്സവമാക്കിയത്തിനു ശേഷമുള്ള ആദ്യ കലമാമാങ്കത്തിനാണ് ഇന്നു തിരുവനന്തപുറത്ത് തിരശ്ശീല ഉയരുന്നത്.കലോലസവത്തിന്റെ മാന്വല്‍ പരിഷ്കരിച്ചതിന് ശേഷം നടക്കുന്ന കലോല്സവമെന്ന പ്രത്യേകതയും ഇതിനുണ്ട്.മാറിയ നിയമാവലി പ്രകാരം വിധിനിര്‍ണ്ണയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.ഇന്നുച്ചയ്ക്ക് കേരള സര്‍വ്വകലാശാലാമൈതാനിയില്‍ നിന്നാരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടേറിയതും, എഴായിരത്തില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്നതുമായ സാംസ്കാരിക ഘോഷയാത്രയോടെ കലോല്‍സവത്തിനു തുടക്കമാവും.കലോല്സവത്തിന്റെ ഉല്‍ഘാടനം വൈകുന്നേരം അഞ്ചു മണിക്ക് പുത്തരിക്കണ്ടം മൈതാനിയിലെ പ്രധാന വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ നിര്‍വ്വഹിക്കും.16 വേദികളിലായി 216 ഇനങ്ങളില്‍ 7624 കുട്ടികള്‍ കഴിവിന്റെ മേനി തെളിയിക്കും.കലോല്‍സവ വേദികളുള്‍പ്പെടുന്ന പ്രദേശങ്ങളെ ലോഡ് ഷെഡ്ഡിങ്ങില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.17 സ്കൂളുകളിലാണ് മേളയില്‍ പന്കെടുക്കുന്നവര്‍ക്ക് താമസ സൌകര്യം ഒരുക്കിയിരിക്കുന്നത്.സെന്‍ട്രല്‍ സ്റ്റേഡിയത്തിലും, അട്ടക്കുളങ്ങര സ്കൂളിലുമാണ് ഭക്ഷണശാല.ക്രമസമാധാനത്തിന് പ്രത്യേക പോലീസിനേയും, ആരോഗ്യ പരിപാലനത്തിന് മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.താമസ സ്ഥലങ്ങളില്‍ നിന്ന് വേദികളിലേക്ക് ബസ് സൌകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ