2008, ഡിസംബർ 18, വ്യാഴാഴ്‌ച

ചാലക്കുടിയില്‍ സ്കൂള്‍ കായികമേള കൊടിയിറങ്ങി

കോതമംഗലം സെന്റ് ജോര്‍ജ്ജ് എച്ച് എച്ച് എസ് എസ്സി നു അഞ്ചാം തവണയും കീരീടം സമ്മാനിച്ചു കൊണ്ടു അന്പത്തിരണ്ടാമത് സ്കൂള്‍ അതിലറ്റിക്സ് മീറ്റിനു ചാലക്കുടി കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ തിരശ്ശീല വീണു.എറണാകുളം ജില്ല 400 പോയിന്റ് നേടി അഞ്ചാം പ്രാവശ്യവും ഓവര്‍ഓള്‍ ചാമ്പ്യന്‍ ഷിപ്പ് നിലനിര്‍ത്തി.സെന്റ് ജോര്‍ജ്ജും തൊട്ടടുത്ത മാര്‍ ബേസില്‍ എച്ച് എച്ച് എസും നടത്തിയ ശക്തമായ മുന്നേറ്റമാണ് എറണാകുളത്തിന് ഊര്‍ജ്ജം പകര്‍ന്നത്.53 കുട്ടികളെ പന്കെടുപ്പിച്ച് 25 സ്വര്‍ണ്ണമുള്‍പ്പടെ 52 മെഡലുമായി ആകെ 186 പോയിന്റ് നേടിയ സെന്റ് ജോര്‍ജ്ജ് ഒന്നാം സ്ഥാനത്തും,137 പോയിന്റ് നേടി മാര്‍ ബേസില്‍ രണ്ടാം സ്ഥാനത്തും,46 പോയിന്റ് നേടി പറളി ജി വി എച്ച് എസ് എസ് മൂന്നാം സ്ഥാനത്തുമെത്തി.സ്പോര്‍ട്സ് ഡിവിഷന്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസ് 179 പോയിന്റോടെ ഒന്നാം സ്ഥാനത്തും,147 പോയിന്റോടെ തിരുവനന്തപുരം ജി വി രാജ രണ്ടാം സ്ഥാനത്തും,65 പോയിന്റോടെ കൊല്ലം എസ് എന്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.കേരളത്തിലെ കായിക നേട്ടങ്ങള്‍ക്ക്‌ ഒളിമങ്ങാത്ത ഭാവിയുണ്ടെന്നു വിളിച്ചോതുന്ന കായിക പ്രകടനങ്ങളാണ് കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.

അഭിപ്രായങ്ങളൊന്നുമില്ല: