2008, ഡിസംബർ 31, ബുധനാഴ്‌ച
സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു
2008, ഡിസംബർ 30, ചൊവ്വാഴ്ച
സംസ്ഥാന സ്കൂള്‍ കലോല്‍സവം ഇന്ന് തുടങ്ങും
2008, ഡിസംബർ 29, തിങ്കളാഴ്‌ച
കശ്മീര്‍ വിധിയുടെ ബാക്കിപത്രം
2008, ഡിസംബർ 21, ഞായറാഴ്‌ച
ജീവനക്കാരുടെ ദേശീയസമ്മേളനം ആരംഭിച്ചു
ദേശീയസമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി .തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫെഡറേഷന്‍ ചെയര്‍മാന്‍ ആര്‍.ജെ.കാര്‍ണിക് പതാക ഉയര്‍ത്തി. കേന്ദ്ര സര്ക്കാരിന്റെ ജനദ്രോഹ നയങ്ങളെ ചെറുക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ബഹുജനങ്ങളുടെയും ഐക്യനിര കെട്ടിപ്പടുക്കാനുള്ള ആഹ്വാനവുമായാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്.ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.കെ.എന്‍.പണിക്കര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു.സ്വാഗത സംഘം ചെയര്‍മാന്‍ വൈക്കം വിശ്വന്‍ സ്വാഗതം പറഞ്ഞു.ആര്‍ .ജെ കാര്‍ണിക്കിന്‍റെ അധ്യക്ഷതയില്‍ ചേര്ന്ന ഉല്‍ഘാടന സമ്മേളനത്തില്‍ എഫ് എസ് ഇടി ഓ ഗായക സംഘം സ്വാഗതഗാനമാലപിച്ചു.സി ഐ ടി യു ദേശീയപ്രസിഡന്‍റ് എംകെ.പാന്ഥെ മുതലായവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500 ഓളം പ്രതിനിധികള്‍ പന്കെടുക്കുന്നു.ഞായറാഴ്ച വൈകീട്ട് നാലിന് ധനമന്ത്രി ഡോ.തോമാസ് ഐസക്ക് പ്രഭാഷണം നടത്തും.തിങ്കളാഴ്ച ഉച്ച കഴിഞ്ഞു മൂന്നിന് നടക്കുന്ന വനിതാസമ്മേളനം ആരോഗ്യമന്ത്രി പി.കെ.ശ്രീമതിയാണ് ഉല്‍ഘാടനം ചെയ്യുന്നത്.ചൊവ്വാഴ്ച വൈകീട്ട് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിക്കുന്ന പ്രകടനത്തില്‍ അരലക്ഷം പേരാണ് പന്കെടുക്കുന്നത്.ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്.
സ്കൂള്‍ കലോല്‍സവം സിറ്റി ഉപജില്ലയ്ക്ക് ഇരട്ടകിരീടം
2008, ഡിസംബർ 19, വെള്ളിയാഴ്‌ച
രാജ്യാന്തര ചലച്ചിത്രോല്സവത്തിനു തിരശ്ശീല വീണു
സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ തുടങ്ങി
2008, ഡിസംബർ 18, വ്യാഴാഴ്‌ച
ചാലക്കുടിയില്‍ സ്കൂള്‍ കായികമേള കൊടിയിറങ്ങി
കേരളത്തില്‍ ക്രീമിലെയര്‍ പരിധി നാലര ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു
ഇതുവരെ പരിധി രണ്ടര ലക്ഷം രൂപയായിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നിയമിക്കപ്പെട്ട ജസ്റ്റീസ് രാജേന്ദ്രബാബു കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വര്‍ദ്ധന.പി എസ് സി നിയമനങ്ങളില്‍ ഹൈക്കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചത് പ്രകാരം മെരിറ്റിലും സംവരണത്തിലും 50:50 അനുപാതം പാലിക്കണമെന്ന് തന്നെയാണ് സര്ക്കാരിന്റെ അഭിപ്രായമെന്നും ഇതു സുപ്രീംകോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതി വിധിയ്ക്കെതിരെ പി എസ് സി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയതില്‍ സര്‍ക്കാരിന് യോജിപ്പില്ലെന്നും വി എസ് വെളിപ്പെടുത്തി.
2008, ഡിസംബർ 17, ബുധനാഴ്‌ച
സംവരണസമുദായ മുന്നണി പി എസ് സി ഓഫീസ് മാര്‍ച്ച് നടത്തും
2008, ഡിസംബർ 16, ചൊവ്വാഴ്ച
സൌജന്യ വിദ്യാഭ്യാസം- ബില്‍ അവതരിപ്പിച്ചു
രാജ്യസഭയില്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍,എയിഡഡ് സ്കൂളുകളില്‍ പഞ്ചായത്ത്,മുന്സിപ്പാല്‍ കൌണ്‍സില്‍ അംഗങ്ങളും രക്ഷിതാക്കളും ചേര്ന്ന മാനേജ്മെന്റ് സമിതി രൂപീകരിക്കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളിലെക്കാണ് സൌജന്യ വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നത്.ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ ആരെയും തോല്‍പ്പിക്കാനോ സ്കൂളില്‍ നിന്നും പുറത്താക്കാനോ പാടില്ല. പ്രവേശനത്തിന് സ്ക്രീനിങ്ങ് നടത്തുന്നതും തലവരി വാങ്ങുന്നതും നിരോധിച്ചിട്ടുണ്ട്.തലവരിപ്പണം വാങ്ങിയാല്‍ പത്തിരട്ടിയാരിക്കും പിഴ.വിദ്യാര്‍ത്ഥികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ പാടില്ല.സൌജന്യ വിദ്യാഭ്യാസത്തിനു വരുന്നചിലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണം. അധ്യാപകര്‍ സ്വകാര്യട്യൂഷന്‍ എടുക്കരുതന്നും,അവരെ സെന്‍സസ്,ദുരിതാശ്വാസം,പൊതുതെരഞ്ഞെടുപ്പ് എന്നിവയ്ക്കല്ലാതെ ഇതര ഡ്യൂട്ടികള്‍ക്ക് നിയോഗിക്കരുതെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.സര്‍ക്കാരില്‍ നിന്നു യാതൊരു സഹായവും കിട്ടാത്ത സ്കൂളുകളും ഒന്നാം ക്ലാസ് മുതല്‍ സീറ്റിന്റെ 25% താഴ്ന്നവരുമാനക്കാരായവരുടെയും പട്ടികജാതി പിന്നോക്കവിഭാഗത്തില്‍പെട്ടവരുടേയും മക്കള്‍ക്ക് വേണ്ടി നീക്കിവെക്കണം.ഇതിനുള്ള ചെലവ് സര്‍ക്കാര്‍ നല്കും.സര്‍ക്കാരില്‍ നിന്നും സൌജന്യ നിരക്കില്‍ ഭൂമി ഉള്‍പ്പടെ ലഭിച്ച വിദ്യാലയങ്ങള്‍ 25% സീറ്റില്‍ കുട്ടികളെ സൗജന്യമായി പഠിപ്പിക്കണം.എല്ലാ തരം സ്കൂളുകളിലെയും അധ്യാപക-വിദ്യാര്ത്ഥി അനുപാതവും എത്രയായിരിക്കണമെന്നു ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
2008, ഡിസംബർ 14, ഞായറാഴ്‌ച
അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം സമാപിച്ചു
2008, ഡിസംബർ 10, ബുധനാഴ്‌ച
ബി.ജെ.പി യുടെ ദല്‍ഹി സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു
ലോകസഭാ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ കേന്ദ്രത്തില്‍ അധികാരം പിടിക്കാന്‍ വിജയ സങ്കല്‍പ്പ യാത്രയുമായി ഇറങ്ങി പുറപ്പെട്ട ബി.ജെ.പി യെ സംബന്ധിച്ച് ഒട്ടും ആശാവാഹമല്ല.നേരത്തെ നടന്ന ഗുജറാത്ത്,പഞ്ചാബ്,ഹിമാചല്‍ പ്രദേശ്,ഉത്തരാഖണ്ട്,കര്‍ണാടക തെരഞ്ഞടുപ്പികളിലെല്ലാം തിളക്കമേറിയ വിജയം കൈവരിച്ച ബിജെപിക്ക് ആ വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല രാജസ്ഥാനില്‍ ദയനീയമായ പരാജയം ഏറ്റ്വാങ്ങേണ്ടിയും വന്നു.വിജയ കുമാര്‍ മല്‍ഹോത്രയെ മുന്‍ നിര്ത്തി ദല്‍ഹിയില്‍ അധികാരത്തില്‍ എത്താനുള്ള മോഹവും പൊലിഞ്ഞു പോയി.സാമ്പത്തിക മാന്ദ്യവും,വിലക്കയറ്റവുമെല്ലാം പിടിച്ചു കുലുക്കിയിട്ടും കോണ്‍ഗ്രസ്സിനു 3-2 എന്ന തോതിലുള്ള വിജയമാണുണ്‍ടായത്.രാജ്യത്ത് ഇടക്കിടെ ഉണ്ടാവാറുള്ള ഭീകരാക്രമണങ്ങളെ വോട്ടാക്കി മാറ്റാനും ബിജെപിക്ക് കഴിയാതെ പോയി.ഏറ്റവുമൊടുവില്‍ മുംബൈ ആക്രമണത്തിന്റെ പേരില്‍ സമ്മതിദായകരെ പാട്ടിലാക്കാന്‍ നരേന്ദ്ര മോഡിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശ്രമങ്ങളും പാളിപ്പോയി.മാലെഗാവ്സംഭവത്തിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സംഘപരിവാര്‍ ശക്തികളുടെ ഭീകരവിരുദ്ധപ്രചാരണത്തിന്റെ പൊള്ളത്തരം വോട്ടര്‍മാര്‍ തിരിച്ചറിയുകയും അത് പ്രകാരം പ്രതികരിക്കുകയും ചെയ്തു. സജീവ ഹിന്ദുത്വ വിഷയങ്ങളുടെ അഭാവത്തില്‍ കേന്ദ്രത്തില്‍ എളുപ്പത്തില്‍ അധികാരത്തിലേറാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും തിരിച്ചടിയേറ്റിരിയ്ക്കയാണ്.
2004 ലെ പൊതുതെരഞ്ഞടുപ്പ് കാലത്ത് "ഇന്ത്യ തിളങ്ങുന്നു"എന്ന വിവാദപരസ്യങ്ങളില്‍ അമിതപ്രതീക്ഷ പുലര്‍ത്തിയിട്ടും ഫലം പുറത്ത് വന്നപ്പോള്‍, അധികാരം നഷ്ടമായത് പോലെ ഇപ്പോള്‍ ബി.ജെ.പി യുടെ മീഡിയ മാനേജര്‍മാരും ഏതാനും മാധ്യമങ്ങളും ഈ നിയസഭാതെരഞ്ഞെടുപ്പുകളില്‍ ബിജെപി സീറ്റുകള്‍ തൂത്ത് വാരുമെന്നു പ്രചരിപ്പിച്ചിരുന്നെന്കിലും, ഫലം മറിച്ചായപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂടി അതിശയപെട്ടിട്ടുണ്ടാകും.ഫലം പുറത്ത് വന്ന തിങ്കളാഴ്ച വൈകുന്നേരം ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പരന്ന മ്ലാനത ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്.
2008, ഡിസംബർ 8, തിങ്കളാഴ്‌ച
സരോവരം ബയോപാര്‍ക്ക് ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യമായി
2008, ഡിസംബർ 6, ശനിയാഴ്‌ച
ബേപ്പൂരില്‍ ജന്കാര്‍ സര്‍വീസിന് തുടക്കമായി
2008, നവംബർ 11, ചൊവ്വാഴ്ച
മഹാരഥന്‍മാര്‍ ക്രീസ് വിടുന്നു
നിന്നും വിടവാങ്ങി.ആസ്ട്രെലിയയുമായുള്ള മൂന്നാം ടെസ്റ്റിന്റെ വേളയിലാണ് വളരെ അപ്രതീക്ഷിതമായി തന്റെ വിരമിക്കല്‍ തീരുമാനം കുംബ്ലെ അറിയിച്ചത്.എന്നാല്‍ ഗാംഗുലി വിടവാങ്ങല്‍ തീരുമാനം ടെസ്റ്റ് നടക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു.
ഇന്നലെ ആസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ആഹ്ലാദതിമര്‍പ്പിനിടയില്‍ മുന്‍ ക്യാപ്ടന്മാരായ രണ്ടു പേര്‍ക്കും നാഗ്പൂരിലെ വിദര്‍ഭക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീമംഗങ്ങളും ആരാധകരും രാജകീയമായ യാത്രയയപ്പ് നല്കി.നാലാം ടെസ്റ്റിന്റെ അവസാന മൂന്നു ഓവറുകളില്‍ ഗാംഗുലിക്ക് കാപ്ട്യന്‍ സ്ഥാനം തിരിച്ച് നകിയും,ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി ഏറ്റുവാങ്ങാന്‍ കുംബ്ലയെ അധികാരപ്പെടുത്തിയും ഇപ്പോഴത്തെ കാപ്ട്യന്‍ മഹേന്ദ്രസിംഗ് ധോണി മുന്‍ കാപ്ട്യന്‍മാരോട് ആദരവ് പ്രകടിപ്പിച്ചു.വിരമിച്ച അതികായന്മാര്‍ക്ക് പകരക്കാരില്ലെന്നും ധോണി പറഞ്ഞു.തങ്ങളുടെ ദാദയായ കല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലിയെ തോളിലേറ്റിയാണ് ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുവന്നത്.
വിടവാങ്ങലിനെ പറ്റി ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ-
"ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ ടെസ്റ്റ് വിജയിച്ചതിന്റെ ചരിതാര്‍ഥ്യത്തോടെയാണ്
ഞാന്‍ കളി നിര്‍ത്തുന്നത്.2000 മുതല്‍ 2005 വരെയുള്ള കാലത്തും പിന്നീടിപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായയ്ക്ക് തിളക്കമേറെയുണ്ട്.സ്വന്തം നാട്ടിലും വിദേശത്തും നാമിപ്പോള്‍ ശക്തരായിക്കഴിഞ്ഞു."
മുതിര്ന്ന തലമുറയില്‍ പെട്ട കളിക്കാരായ സച്ചിന്‍,സൌരവ്,ദ്രാവിഡ്,കുംബ്ലെ,ലക്ഷ്മണ്‍ എന്നിവരുടെ കൂട്ടത്തില്‍ നിന്നും കുംബ്ലെയും സൌരവും വിരമിക്കുമ്പോള്‍ മറ്റു കളിക്കാരുടെ ഭാവിയും ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങി.ഇന്ത്യന്‍ ടീമിനെ ഉന്നതിയിലെത്തിക്കുന്നതീല്‍ പ്രധാന പങ്കു വഹിച്ച കളിക്കാര്‍ക്ക് പകരം വെക്കാന്‍ എത്രയും വേഗം ചുണക്കുട്ടികള്‍ ക്രീസിലേക്ക് വരട്ടെയെന്ന് മാത്രം തല്‍ക്കാലം ആശിക്കാം.
റിക്കാര്‍ഡുകള്‍-ഗാംഗുലി
1972 ജൂലൈ 8 നു കല്‍ക്കത്തയില്‍ ജനനം.1996 നവംബര്‍ 20 നു ഇംഗ്ളണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയോടെ കരിയറിന് തുടക്കം.113 ടെസ്റ്റുകളില്‍ 42 രണ്സിലേറെ ശരാശരി.ആകെ 7212 റണ്‍സ് 16 സെഞ്ചുറിയും 35 അര്‍ദ്ധസെഞ്ചുറിയും.പാക്കിസ്ഥാന് എതിരെ നേടിയ 239 റണ്‍സാണ് കൂടിയ സ്കോര്‍.ഏകദിന മത്സരങ്ങളില്‍ 11363 റണ്‍സ് സ്വന്തം.311 മത്സരങ്ങള്‍.ശരാശരി 41.02 റണ്‍സ്.ശ്രീലങ്കയ്ക്കെതിരെ 1999 ലെ 183 റണ്‍സാണ് ഉയര്ന്ന സ്കോര്‍.
അനില്‍ കുംബ്ലെ-ആകെ ടെസ്റ്റുകള്‍ 132. 18355 റണ്‍സ്.619 വിക്കറ്റുകള്‍.
ഏകദിന മത്സരങ്ങള്‍-271 .10412 റണ്‍സ്.337 വിക്കറ്റുകള്‍.ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍.ടീമിനെ വിജയിപ്പിക്കുന്നതില്‍ അസാധാരണ വൈഭവമുള്ള കളിക്കാരന്‍.
2008, നവംബർ 10, തിങ്കളാഴ്‌ച
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യ നേടി
2008, നവംബർ 9, ഞായറാഴ്‌ച
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഒന്നിക്കാം-ഒബാമ
2008, നവംബർ 7, വെള്ളിയാഴ്‌ച
ഭാഷാ ഇന്‍സ്ടിട്യൂട്ട് പുസ്തകമേളയ്ക്ക് തുടക്കമായി
2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച
കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നു
മാതൃകാലൈബ്രറികളായി മാറിയ മേപ്പയൂര്‍ ജി വിഎച്ച് എസ് എസ് ,അത്തോളി ജി വിഎച്ച് എസ് എസ് എന്നീ സ്കൂള്‍ ലൈബ്രറികളില്‍ നിന്നു ആവേശമുള്‍ക്കൊണ്ട് ഡി ഡി ഇ കെ.വി.വിനോദ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ പി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.പുസ്തകങ്ങളെ കഥ,കവിത,നോവല്‍.ജീവചരിത്രം എന്നിങ്ങനെ വിവിധ ഇനങ്ങളായി തരംതിരിക്കുന്ന കാറ്റലോഗിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ പുസ്തകങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും ഉണ്ടെന്‍കിലും, സ്ഥലപരിമിതിയും സ്ഥിരം ലൈബ്രേറിയന്‍മാരുടെ അഭാവവും കാരണം പുസ്തക വിതരണം പോലും ശരിയായ രീതിയില്‍ നടക്കാറില്ല.കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടാല്‍ അത് കേരളത്തിനാകെ മാതൃകയാവുമെന്നതില്‍ തര്‍ക്കമില്ല.
2008, ഒക്‌ടോബർ 11, ശനിയാഴ്‌ച
കോഴിക്കോട് ജില്ലയില്‍ ഇ-മണി ഓര്‍ഡര്‍ നിലവില്‍ വന്നു
2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച
വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഹരിശ്രീ കുറിച്ചു
2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച
തുഞ്ചന്‍ സ്മാരക ഭാഷാ മ്യൂസിയം തുറന്നു
ദൈവികതയും മാനവികതയും മറ്റൊരു ഭാഷയിലുമില്ലാത്തവിധം തുഞ്ചന്റെ കൃതികളില്‍ സമ്മേളിച്ചിരിയ്ക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു.തുഞ്ചന്‍ സ്മാരകം സന്ദര്‍ശിയ്ക്കുന്ന ഇളംതലമുറയെ കാണുന്പോഴാണ് മലയാളഭാഷ നിലനില്ക്കുന്നുവെന്ന തോന്നലുണ്ടാവുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച
മുഖ്യമന്ത്രി വിഎസ് വീണ്ടും മൂന്നാറില്‍
5 സെന്റില്‍ കുറവ് ഭൂമിയുള്ള കുടിയേറ്റ കര്‍ഷരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്ന് വിഎസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.ദൌത്യ സംഘം നേരത്തെ ഏറ്റെടുത്ത 12000 ഏക്കര്‍ ഭൂമി പാവപ്പെട്ടവര്‍ക്കും ഭൂരഹിതരായ ആദിവാസികള്‍ക്കും മൂന്ന് മാസത്തിനകം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ചെക്കനാട് എസ്റ്റേറ്റില്‍ ടാറ്റ കയ്യേറിയ 90 ഏക്കര്‍ ഭൂമി ഉടനെ തിരിച്ച് പിടിയ്ക്കുമെന്നും വിഎസ് അറിയിച്ചു.ദൌത്യസംഘത്തില്‍ ഐജി
വിന്‍സന്‍റ് പോളിനെയും ഉള്‍പ്പെടുത്തും.ഭൂമി കയ്യേറ്റം നടന്ന ശാന്തമ്പാറ ഗ്ലോറിയ ഫാമും സംഘം സന്ദര്‍ശിച്ചു.
ഈ മാസം ഒമ്പതിന് മൂന്നാറുമായി ബന്ധ്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി മൂന്നാറില്‍ യോഗം ചേരും.അതിനിടെ നവമൂന്നാര്‍ പദ്ധതിയ്ക്കെതിരെയുള്ള സിപിഐ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂവകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.
2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച
പെരുന്നാള്‍ തിരക്കില്‍ കോഴിക്കോട് വീര്‍പ്പ് മുട്ടുന്നു...
2008, സെപ്റ്റംബർ 14, ഞായറാഴ്‌ച
നാടെങ്ങും ഓണമാഘോഷിച്ചു
കുടുംബശ്രീ മേളകളും ഏറെപ്പേരെ ആകര്‍ഷിച്ചു.നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും അരങ്ങേറിയ നാടന്‍ കലാമേളകളിലും സംഗീത സായാഹ്നങ്ങളിലും നല്ല ജന പന്‍കാളിത്തം അനുഭവപ്പെട്ടു.തുടര്‍ച്ചയായി പെയ്ത മഴ തിരുവോണ ദിവസം അല്‍പ്പമൊന്ന് മാറിനിന്നത് ആശ്വാസമായി.
2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച
പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുന്നു
ഡിസി ബുക്സിന്റെ മുപ്പത്തിനാലാം വാര്ഷികതോടനുബന്ധിച്ചു കോഴിക്കോട്ട് സംഘടിപ്പിച്ച പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുകയാണ് .ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ പത്തു ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍,കലാപരിപാടികള്‍,അന്തര്‍ദ്ദേശീയപ്റശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.മേള തുടങ്ങിയ ആഗസ്ത് 29 മുതല്‍ സെപ്തമ്പര്‍ 8 വരെ യഥാക്റമം ഡിസികിഴക്കേമുറി,വൈക്കം മുഹമ്മദ് ബഷീര്‍,കെ.ടി.മുഹമ്മദ്,എംഎസ് ബാബുരാജ്,തിക്കോടിയന്‍,ഉറൂബ്,എന്‍.പി.മുഹമ്മദ്,എസ്.കെ.പൊറ്റെക്കാട്ട്,എന്‍.എന്‍.കക്കാട്,പദ്മരാജന്‍,ജോണ്‍ അബ്രഹാം എന്നീ കലാ സാംസ്ക്കാരിക നായകരെ പറ്റിയുള്ള അനുസ്മരണ പ്രഭാഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സെപ്തമ്പര്‍ 9 നു സമാപിക്കുന്ന മേളയെ വായനക്കാരും അക്ഷരപ്രേമികളും സഹര്‍ഷം സ്വീകരിച്ചിട്ടുണ്ട്.സാഹിത്യം,മെഡിക്കല്‍ സയന്‍സ്,എന്‍ജിനിയറിങ്ങ്,മാനേജ്മെന്‍റ് തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ പ്റദര്‍ശിപ്പിച്ചിട്ടുണ്ട്.മേളയില്‍ പന്കെടുക്കുന്ന വിദേശപ്രസാധകരില്‍ ഓക്സ്ഫോര്‍ഡ്,കേംബ്രിഡ്ജ്,പെന്‍ഗ്വിന്‍ മുതലായ പേരു കേട്ട പ്രസാധകരും ഉള്‍പ്പെടുന്നു.
2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച
വ്രതാനുഷ്ഠാനത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും നാളുകള്‍ സമാഗതമായി
2008, ഓഗസ്റ്റ് 31, ഞായറാഴ്‌ച
വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്കിനു തുടക്കമായി
അന്താരാഷ്ട്ര പുസ്തകോത്സവം കോഴിക്കോട്ട് ആരംഭിച്ചു
2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച
ഫാറൂഖ് കോളേജ് ജൂബിലി തിളക്കത്തില്‍
2008, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
ചൈനയുടെ വന്‍ മുന്നേറ്റത്തോടെ ബീജിങ്ങ് ഒളിമ്പിക്സ് സമാപിച്ചു
ഏഥന്‍സില്‍ ഒന്നാം സ്ഥാനക്കാരായിരുന്ന അമേരിക്ക 37 സ്വര്‍ണ്ണ മുള്‍പ്പെടെ 110 മെഡലുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.റഷ്യ 23 സ്വര്‍ണ്ണമടക്കം 72 മെഡലുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.
ലോകറിക്കാര്‍ഡിന്‍റെ അകമ്പടിയോടെ നീന്തല്‍ മല്‍സരങ്ങളില്‍ 8 സ്വര്‍ണ്ണം മുങ്ങിയെടുത്ത അമേരിക്കയുടെ മൈക്കേല്‍ ഫെല്‍പ്സ് ആണ് ഈ ഒളിമ്പിക്സിലെ താരം.ഇന്ത്യയിലെ 112 കോടി ജനതയുടെ അഭിമാനമായി മാറിയ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര നേടിത്തന്ന വ്യക്തി ഗത സ്വര്‍ണ്ണമടക്കം ഏറ്റവും കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടിയ ഒളിമ്പിക്സ് ആയിരുന്നു ഇത്. വര്‍ഷങ്ങള്‍ക്കു ശേഷം ലണ്ടനില്‍ വീണ്ടും കാണാമെന്ന വാഗ്ദാനത്തോടെ കായിക താരങ്ങള്‍ ബീജിങ്ങില്‍ നിന്നു വിട വാങ്ങി.
2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
പെരുവണ്ണാമൂഴിയില്‍ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു
13.70 ലക്ഷം രൂപ ചെലവില്‍ നിര്മ്മിച്ച കേന്ദ്രം മലബാറിലെ ടൂറിസം പദ്ധതികള്‍ക്ക് നവോന്മേഷം പകരും.നിത്യ ഹരിത വനങ്ങള്‍ ഉള്‍പെട്ട കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
തലശ്ശേരിയില്‍ ദേശീയ ചലചിത്ര മേള -മലയാള സിനിമയുടെ ഭാഷ തന്നെ മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ തട്ടകമായ തലശ്ശേരി ദേശീയ ചലച്ചിത്ര മേളയ്ക്ക് വേദിയാവുന്നു .നാലുദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവം സിനിമാ പ്രേമികള്‍ക്ക് അനുഗ്രഹമാകും.
മലപ്പുറത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ തരിശു നിലങ്ങളില്‍ പൊന്നു വിളയിക്കുന്നു
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ സ്നേഹ കുടുംബശ്രീ അംഗങ്ങള്‍ മൊട്ടപറന്‍പില്‍ പച്ചക്കറി കൃഷിയിറക്കി നല്ലവിളവെടുത്തു ശ്രദ്ധേയരാവുന്നു . പത്തു ഏക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷി ചെയ്തും ഇവര്‍ മാതൃക കാണിച്ചു.
2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച
ഫാറൂക്ക് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
2008, ജൂലൈ 6, ഞായറാഴ്‌ച
ബ്ലോഗ് ശില്പശാല മലപ്പുറത്ത്
ഫോണ്‍ നന്ബറില്‍ ബന്ധപ്പടേണ്‍ടതാണ് .ഗ്രേസ് ഓഡിറ്റോറിയം കോട്ടപ്പടി ബസ്സ് സ്റ്റോപ്പിനു അടുത്ത് തന്നെയാണ് .
അക്ഷര വിരോധികള്‍ക്ക് താക്കീതായി ജനകീയ കൂട്ടായ്മ
ഡി. വൈ. എഫ്. ഐ യുടെ നേത്റത്വത്തില്‍ മലപ്പുറം കലക്ട്റേറ്റ് പരിസരത്ത് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ യില്‍, ഏഴാം ക്ലാസ്സ് പാഠ പുസ്തകത്തിന്‍റെ മറവില്‍ ലീഗ്-കോണ്ഗ്രസ്-ബിജെപി -മത മൌലികവാദ കൂട്ട്കെട്ട് നടത്തുന്ന അക്രമസമരത്തെ അപലപിച്ചു.മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്ത കൂട്ടായ്മയില്‍ പ്രമുഖ സാഹിത്യ-സാംസ്കാരിക നായകന്മാര്‍ സംസാരിച്ചു.
ബേപൂര്‍ സുല്ത്താന്‍റെ വേര്‍പാടിന് 14 വര്ഷം -വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ നമ്മെ വിട്ടുപിരിഞിട്ടു ശനിയാഴ്ച പതിനാലു വര്ഷം പിന്നിട്ടു.സുല്ത്താന്‍റെ സ്മരണകളുറങ്ങുന്ന വൈലാലില്‍ വീട്ടിലെ മാന്കൊസ്ടിന്‍ ചുവട്ടില്‍ ഇന്നലെ സാഹിത്യകാരന്മാരും ആരാധകരും തദേശ വാസികളും ഒത്തുകൂടി ബഷീര്‍ സ്മരണ പുതുക്കി.സുഗതകുമാരി ജന്മശതാബ്ദി അനുസ്മരണവും ഡോ.ബി.ഇക്ബാല്‍ അനുസ്മരണ പ്രഭാഷണവും നടത്തി.പ്രിയ പത്നി ഫാബി ബഷീര്‍, മകന്‍ അനീസ് ബഷീര്‍ എന്നിവര്‍ ആദിഥ്യമരുളി.ചടങ്ങിനെത്തിയ സ്കൂള്‍ കുട്ടികള്ക്ക് വേണ്ടി സുഗതകുമാരി ബഷീര്‍ സ്മരണകള്‍ പങ്കു വെക്കുകയും കവിതകള്‍ അവതരിപ്പിക്കുകയും ചെയ്തു.
കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തില്‍ ലീഗ്-കോണ്ഗ്രസ് ഭിന്നത
യു.ഡി .എഫ്.ഭരണം നടത്തുന്ന കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസ്സും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുറന്ന പോരാട്ടത്തിലേക്ക്.കോണ്‍ഗ്രസുകാരനായ പ്രസിഡന്‍റിനെതിരെ ലീഗിലെ വൈസ് പ്രസിഡന്‍റ് പ്രസ്താവനയുമായി രംഗത്തെത്തി. ഭരണസമിതിയോ, സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയോ അറിയാതെ പ്രസിഡന്‍റ് യു.ഡി.ക്ളര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തതായി ലീഗ് നേതാവ് ആരോപിച്ചു.
2008, ജൂൺ 29, ഞായറാഴ്‌ച
കരാറുമായി മുന്നോട്ടു പോയാല്‍ പിന്തുണ പിന്‍വലിക്കും-സി.പി.ഐ.എം.
ആണവ കരാറുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ സിപിഐഎം തീരുമാനിച്ചു.പി ബി യോഗത്തിനു ശേഷം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പത്ര സമ്മേളനത്തില്‍ അറിയിച്ചതാണിത്.സര്‍ക്കാരിന് ബുഷിനോടാണ് വിധേയത്വമെന്നും അദ്ദേഹം പറഞ്ഞു.സാഹചര്യം വര്‍ഗ്ഗീയ ശക്തികള്‍ മുതലെടുക്കുമെന്നു യുപിഎ ഘടക കക്ഷികളെ കാരാട്ട് ഓര്‍മ്മിപ്പിച്ചു.രാജ്യത്തെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ മറ്റു ഇടതു പക്ഷ പാര്‍ട്ടികളുമായി യോജിച്ചു പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പള്ളികള്‍ സമര വേദിയാക്കരുത് -കാന്തപുരം
പാഠ പുസ്തകവിവാദത്തിന്റെ പേരില്‍ പള്ളികള്‍ സമരവേദി ആക്കെരുതെന്നും, പുസ്തകങ്ങള്‍ കത്തിച്ചു സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും സുന്നി നേതാവ് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. ജൂലൈ 4 നു പള്ളികളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണം നടത്താനുള്ള ഏതാനും മുസ്ലിം സംഘടനകള്‍ എടുത്ത തീരുമാനത്തെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞതു.
ഇടയ ലേഖനവും എതിര്‍ ലേഖനവും
പാഠ പുസ്തക വിരുദ്ധ സമരത്തിന്റെ ഭാഗമായി സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇന്നു കമ്മ്യൂണിസ്റ്റ് വിരുദ്ധ ഇടയ ലേഖനം വായിച്ചു.ഇതിനെതിരെ കൊല്ലം ജില്ലയിലെ ചില പള്ളികളില്‍ വിശ്വാസികള്‍ എതിര്‍ ലേഖനം വിതരണം ചെയ്യുകയും ബിഷപ്പ് ഹൌസിന് മുന്നില്‍ ഉപരോധം നടത്തുകയും ചെയ്തു.ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണത്തെ എതിര്‍ക്കുന്ന നായര്‍ സര്‍വീസ് സൊസൈറ്റി യുമായി ഈ വിഷയത്തില്‍ ബിഷപ്പ് സഖ്യമുണ്ടാക്കിയെന്നു എതിര്‍ ലേഖനത്തില്‍ ആരോപിച്ചു.കോണ്ഗ്രസ്-ബി.ജെ.പി-രൂപത കൂട്ടുകെട്ടിന് ബിഷപ്പ് ശ്രമിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.
യുറോ കപ്പ് '08 ഫൈനല്‍ ഇന്നു ജര്‍മ്മനിയും സ്പയിനും ഏറ്റുമുട്ടും
ജര്‍മ്മനിയും സ്പയിനും തമ്മിലുള്ള യുറോ കപ്പ് ഫൈനലില്‍ സ്പെയിന്‍ അട്ടിമറി വിജയം നേടുമോ എന്നാണു ഫുട്ബോള്‍ പ്രേമികള്‍ ഉറ്റു നോക്കുന്നത്.
2008, ജൂൺ 28, ശനിയാഴ്‌ച
ആണവകരാര്‍ പ്രതിസന്ധിയ്ക്ക് കാരണം പ്രധാനമന്ത്രി-പ്രകാശ് കാരാട്ട്
വിവാദ പാഠ പുസ്തകത്തില്‍ ദൈവ നിഷേധമില്ലെന്നു കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ്
ഏഴാം ക്ലാസ്സിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ദൈവ നിന്ദയോ ദൈവ നിഷേധമോ ഇല്ലെന്നു 13
സഭകളുടെയും 19 ക്രിസ്തീയ സംഘടനകളുടെയും ഐക്യ വേദിയായ കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അഭിപ്രായപ്പെട്ടു.പുസ്തകത്തില്‍ മതങ്ങല്‍ക്കെതിരെ യാതൊന്നുമില്ലെന്നു പ്രശസ്ത കവി വ്ഷ്ണു നാരായണന്‍ നമ്പൂതിരിയും സി.എം.പി നേതാവ് എം.വി.രാഘവനും പറഞ്ഞു.
വെട്ടിക്കുറച്ച വൈദ്യുതി പുനസ്ഥാപിക്കില്ല-കേന്ദ്രസര്‍ക്കാര്‍
കേന്ദ്ര പൂളില്‍ നിന്നും കേരളത്തിന് കിട്ടേണ്ട വൈദ്യുതി വിഹിതം പുനസ്ഥാപിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ജയറാം രമേഷിനെ കണ്ട സംസ്ഥാന വൈദ്യുത മന്ത്രി എ.കെ.ബാലനെ അറിയിച്ചതാണിത്.അരിയുടെ കാര്യത്തിലെന്ന പോലെ വൈദ്യുതി വിഷയത്തിലും കേന്ദ്രം കേരളത്തോട് രാഷ്ട്രീയ പക പോക്കല്‍ നടത്തുകയാണെന്ന് ന്യായമായും സംശയിക്കേണ്‍ടിയിരിക്കുന്നു.
പണപ്പെരുപ്പം വീണ്ടും കുതിക്കുന്നു !
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായി വീണ്ടും വര്‍ദ്ധിച്ചു .ജൂണ്‍ 14 നു അവസാനിച്ച ആഴ്ച നാണയ പെരുപ്പ നിരക്ക് 11.42 % മായി ഉയര്‍ന്നു .കഴിഞ്ഞ വര്ഷം ഇതേ ആഴ്ച ഇതു 4.13 %മാത്രമായിരുന്നു.ചിദംബരത്തിന്‍റെയും റിസര്‍വ് ബാങ്കിന്‍റെയും ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും നാണയപെരുപ്പ നിരക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു.
2008, ജൂൺ 13, വെള്ളിയാഴ്‌ച
ഇ.എം.എസിന്‍റെ ലോകം സെമിനാര്‍
സെമിനാറില്‍ ടി .കെ .ഹംസ എം.പി അദ്ധ്യക്ഷത വഹിച്ചു
ഇ .എം .എസ് ജന്മ ശതാബ്ദി ആഘോഷങ്ങള്‍ തിരുവനനതപുറത്ത് മുഖ്യമന്ത്രി
സ.വി .എസ് ഉല്‍ഘാടനം ചെയ്തു.ജനാധിപത്യ ധ്രുവീകരണം -ഇന്ത്യയുടെ അനുഭവങ്ങള്‍ എന്ന വിഷയത്തില്‍ ലോകസഭ സ്പീക്കര്‍ സോമനാഥ ചാറ്റെര്‍ജി ഇ .എം .എസ് അനുസ്മരണ
പ്രഭാഷണം നടത്തി.നിയമ മന്ത്രി എം .വിജയകുമാര്‍ ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു .
സഭാഷ് മന്‍മോഹന്‍,സഭാഷ് -കഴിഞ്ഞ ഏഴ് വര്ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നാണയ പെരുപ്പ
നിരക്കില്‍ രാജ്യത്തെ എത്തിച്ചതില്‍ മന്‍മോഹന്‍ സിംഗും ചിദംബരവും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു.
മെയ് 31 നു അവസാനിച്ച ആഴ്ചയിലെ പണപെരുപ്പ നിരക്ക് 8.75 ആയി ഉയര്‍ന്നിരിക്കുന്നു.ഈയിടെ വര്‍ദ്ധിപ്പിച്ച പെട്രോളിയം വില വര്‍ധന കൂടി കണക്കിലെടുക്കുമ്പോള്‍ നിരക്ക് ഒന്‍പതു കവിയാനാണ് സാധ്യത .
കമല്‍ ഹാസന്‍റെ ദശാവതാരം സിനിമ റിലീസ് ചെയ്തു-
ഏറെ വിവാദങ്ങള്‍ക്കും കേസുകള്‍ക്കും ശേഷം കമല്‍ ഹാസന്‍റെ ദശാവതാരം വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തി.1000 പ്രിന്‍റുകള്‍ എടുത്ത ഈ സിനിമയില്‍ ആദ്യമായി ഒരേ നടന്‍ പത്ത് റോളില്‍ അഭിനയിക്കുന്നു .ടിക്കറ്റ് വില ബ്ളാക്കില്‍ 400 രൂപ വരെ ആയിട്ടുണ്ട്.
2008, ജൂൺ 12, വ്യാഴാഴ്‌ച
ഇഎംഎസ് ജന്മ ശതാബ്ദി
നെല്ലിന്‍റെ താങ്ങുവില വര്‍ധിപ്പിച്ചു -നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 745 രൂപയില്‍ നിന്നു 850രൂപ യായി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.കേരളം ഇപ്പോള്‍ത്തന്നെ ക്വിന്‍റലിന് 1000 രൂപ നിരക്കില്‍ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിക്കുന്നുണ്ട്.
ക്രീമി ലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാനങ്ങള്‍ -വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മറ്റുമുള്ള ക്രീമി ലെയര്‍ വരുമാന പരിധി ഉയര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആവശ്യപ്പെട്ടു.പരിധി 5 ലക്ഷം രൂപ യെന്കിലും ആക്കണമ്മെന്നു കേരളം നിര്‍ദ്ദേശിച്ചു.ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ് .
ജൂണ്‍ 24 മുതല്‍ കേരളത്തില്‍ ബസ്സ് സമരം -ബസ്സ് ചാര്‍ജ്ജ് വര്‍ധന ഉള്‍പ്പടെ യുള്ള ആവശ്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഈ മാസം 24 മുതല്‍ അനിശ്ചിത കാല സമരം തുടങ്ങാന്‍ ബസ്സ് ഓപ്പറേറ്റര്‍മാര്‍ തീരുമാനിച്ചു .
2008, മേയ് 31, ശനിയാഴ്‌ച
കണ്ണൂര്‍ വിമാന താവളം ബി. ഓ. ഓ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കും
പണപ്പെരുപ്പ നിരക്ക് താഴുന്നില്ല...
ആര്യാടന്‍ ഷൌക്കത്തിനു ഷോ കോസ് നോട്ടീസ് - പാണക്കാട്ശിഹാബ് തങ്ങളെ പറ്റി വിവാദ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ആര്യാടന്‍ മുഹമ്മദിന്റെ മകനും സിനിമ സംവിധായകനുമായ ആര്യാടന്‍ ഷൌക്കത്തിനെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കെ പി സി സി തീരുമാനിച്ചു .കോണ്‍ഗ്രെസ്സിലെ സീനിയര്‍ നേതാവായ ആര്യാടനെതിരെ നടവടി എടുക്കാന്‍ നേതൃത്വത്തിന് ധൈര്യമുണ്‍ടായില്ല .ലീഗിന് നേരെയുള്ള തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്നു ആര്യാടന്‍ ആവര്‍ത്തിച്ചു .
മാണി കൊതിച്ചതും സോണിയ വിധിച്ചതും -ആര്യാടന്‍-ലീഗ് തര്‍ക്കം കേരളാ കോണ്ഗ്രസ് നേതാവ് കെ എം മാനിക്കു ആളാവാന്‍ അവസരമായി .ചുളുവില്‍ സോണിയയെ സന്ദര്‍ശിച്ചു യു ഡി എഫിന്റെ സമുന്നത നേതാവായി ചമഞ്ഞ മാണി പാണക്കാട്ടെത്തി ശിഹാബ് തങ്ങളെയും കണ്ടു .
2008, മേയ് 30, വെള്ളിയാഴ്‌ച
പ്ലസ് വണ്‍ പ്രവേശനത്തിന് ഏക ജാലക സംവിധാനം നിലവില്‍ വന്നു
ഭൂമിയുടെ ന്യായ വില അറിയാന്‍ വെബ് സൈറ്റ് -ഈയിടെ പുതുക്കിയ ഭൂമിയുടെ ന്യായ വില പൊതു ജനങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റ് തുടങ്ങി http://www.igr.kerala.gov.in/ എന്നതാണ് അഡ്രസ്സ് .പുതുക്കിയ ഭൂമി വിലയില്‍ ആക്ഷേപ മുള്ളവര്‍ക്ക് ആര്‍ ഡി ഓ വിനു പരാതി സമര്‍പ്പിക്കാവുന്നതാണ് .
2008, മേയ് 26, തിങ്കളാഴ്‌ച
കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍
സീറ്റ് നില
ആകെ സീറ്റുകള്‍ -224
ബിജെപി -110
ഐ എന്‍ സി (ഐ )-80
ജനത ദാല്‍ (എസ് )-28
മറ്റുള്ളവര്‍ -6
ഉപ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രെസ്സിനു കനത്ത പരാജയം കര്‍ണാടക തെരെഞ്ഞെടുപ്പിനോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോകസഭാ -നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളിലും കോണ്ഗ്രസ് പരാജയപ്പെട്ടു.
ഹരിയാനയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ നിലനിര്‍ത്താനായത് മാത്രമാണ് കോണ്‍ഗ്രസിന്റെ ആശ്വാസ ജയം .
ലീഗ് -കോണ്ഗ്രസ് തര്ക്കം തീര്‍ക്കാന്‍ ഹൈക്കമാണ്ട് ഇടപെടുന്നു
ആര്യാടന്‍ മുഹമ്മദിന്റെയും മകന്റെയും വിവാദ പ്രസ്താവന കൊണ്ടുണ്ടായ പ്രശ്നം പരിഹരിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍റ്നിയോഗിച്ച കേന്ദ്ര മന്ത്രി വയലാര്‍ രവി ഇന്നു പാണക്കാട്ടെത്തി
ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തും
2008, മേയ് 25, ഞായറാഴ്‌ച
മലപ്പുറത്ത് കോണ്‍ഗ്രസ്സും ലീഗും കൊമ്പു കോര്‍ക്കുന്നു
ആര്യാടന്‍ മുഹമ്മദിന്‍റെ വിവാദ പ്രസംഗങ്ങളില്‍ നിന്നു തിരികൊളുത്തിയ കോണ്ഗ്രസ് -മുസ്ലിം ലീഗ് പോരു ഒരു തുറന്ന യുദ്ധമായി മാറിയിരിക്കുന്നു .ഇന്നലെ ലീഗ് നേതാവ് കെ .പി .എ .മജീദും കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രസ്താവന കളും അതിനെതിരെ ആര്യാടന്‍റെ പെട്ടുന്നുള്ള പ്രതികരണങ്ങളും പ്രശ്നം കൂടുതല്‍ വഷളാക്കി .ആര്യടനെ തളയ്ക്കാമെന്നു കെ പി സി സി ഉറപ്പുനല്കിയതാണെന്‍കിലും എകെ ആന്‍റണിയുടെ സാന്നിധ്യത്തില്‍ ആര്യാടന്‍ വീണ്ടും ലീഗിനെ വിമര്‍ശിച്ചതുംആര്യാടന്‍ ഷൌക്കത്ത് മലപ്പുറത്തെ തങ്ങള്‍മാരെ പറ്റി നടത്തിയ പ്രകോപന പരമായ പ്രസ്താവന യുമാണ് ലീഗിനെ പ്രതികരിക്കാന്‍ പ്രേരിപ്പച്ചത് .മലപ്പുറത്ത് യു ഡി എഫ് വേണ്ടന്കില്‍ മറ്റുജില്ലകളില്‍ അത് തുടരണ മെന്നു ലീഗിന് നിര്‍ബന്ധ മില്ലെന്നു മജീദുംഇന്നത്തെ നിലയില്‍ യു ഡി എഫില്‍ തുടരാന്‍ ആവില്ലെന്ന് കുഞ്ഞാലിക്കുട്ടിയും തുറന്നടിച്ചു .നാദാപുരത്ത് ആര്യാടനെതിരെ പ്രകടനം നടത്തിയ ലീഗ് പ്രവര്‍ത്തകര്‍ ടൌണിലെ കോണ്ഗ്രസ് ആപ്പീസ് തീ വെച്ചു നശി പ്പിക്കുകയും ചെയ്തു .
കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് കളില്‍ കഴിഞ്ഞ വര്ഷം മാനേജ്മെന്‍റുകള്‍ പ്രവേശനത്തില്‍ അഴിമതി കാട്ടിയതായി ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സില്‍ കണ്ടെത്തി .മിനിമം മാര്‍ക്ക് യോഗ്യത യില്ലാത്ത കുട്ടികളെ പ്രവേശിപ്പിച്ചതായാണ് കണ്ടു പിടിച്ചിരിക്കുന്നത് .ഇവരെ പുറത്താക്കാന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷാ പരിഷ്ക്കരണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചു .
2008, മേയ് 24, ശനിയാഴ്‌ച
വാര്‍ത്തകള്‍ ചുരുക്കത്തില്‍
വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനല്‍ ടെന്‍ഡറിന് മന്ത്രിസഭ അംഗീകാരം നല്കി .മുഖ്യമന്ത്രി വി എസ് മന്ത്രിസഭ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.
പി എസ് സി നിയമനത്തിലെ സംവരണ തത്വം പാലിക്കണമെന്ന് ഹൈക്കോടതി
വിധിച്ചു .പട്ടിക ജാതി -വര്‍ഗ ,പിന്നോക്ക വിഭാഗങ്ങള്‍ക്ക് മെറിറ്റില്‍ ജോലി ലഭിച്ചാല്‍ സംവരണ ക്വോട്ടയില്‍ കുറവ് വരുത്തരുതെന്ന കോടതി ഉത്തരവ് ഈ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും .
വസ്തു കരാര്‍ എഴുതുന്നതിനു സാധുത ഇല്ലാതാക്കുന്നതിന് കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും .ഭൂമി കച്ചവടത്തിലെ തട്ടിപ്പുകള്‍ തടയുന്നതിനാണിത് .
പെട്രോള്‍ ,ഡീസല്‍ വില ഉയര്‍ത്തിയേക്കും .അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിനാല്‍ എണ്ണ കമ്പനി കള്‍ക്കുള്ള നഷ്ടം നികത്തുന്നതിനാണിത് .തീരുമാനം ഉടനെയുന്ടാകും .
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം.ചാത്തമംഗലം പ്രദേശങ്ങളില്‍ ചിലര്‍ വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്നതിനെ കുറിച്ചു സംസ്ഥാന രഹസ്യ അന്വേഷണ വിഭാഗം അന്വേഷിക്കും '