
2009, ഡിസംബർ 29, ചൊവ്വാഴ്ച
ദേശാഭിമാനി ബംഗളൂരുവില്‍ നിന്നും

ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഒരുക്കങ്ങള്‍ തിരുവനന്തപുരത്ത് പൂര്‍ത്തിയാവുന്നു

രണ്ട് ദശകങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വേദിയൊരുങ്ങുന്നത്.ഇതിനു മുമ്പ് 1990 ല്‍ കൊച്ചിയിലാണ് ശാസ്ത്ര കോണ്‍ഗ്രസ് നടന്നത്.12 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശാസ്ത്ര കോണ്ഗ്രസ്സിന്റെ സംഘാടനം ഐ എസ് ആര്‍ ഓയും കേരള സര്‍വകലാശാലയും സംയുക്തമായാണ് നിര്‍വ്വഹിക്കുന്നത്.20 വേദികളിലായി നടക്കുന്ന കോണ്‍ഗ്രസ്സില്‍ 7000 ത്തില്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നു.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ശാസ്ത്രജ്ഞര്‍ മുതല്‍ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ വരെ കോണ്‍ഗ്രസില്‍ എത്തുന്നു.14 വേദികളില്‍ ഒരേ സമയം ചര്‍ച്ചകള്‍ നടക്കും.പ്രശസ്ത ശാസ്ത്രജ്ഞന്മാര്‍ സെമിനാറുകള്‍ക്ക് നേതൃത്വം നല്‍കും.'ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളി ദേശീയ കാഴ്ചപ്പാടില്‍' എന്നതാണ് കോണ്‍ഗ്രസ്സില്‍ മുഖ്യ വിഷയമായി എടുത്തിരിക്കുന്നത്.പ്രധാന മന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ജനവരി 3 ന് ഞായറാഴ്ച രാവിലെ 10.15 ന് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും.കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.ഡിസംബര്‍ 31 വ്യാഴാഴ്ച മുതല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തിരുവനന്തപുരത്ത് എത്തിത്തുടങ്ങും.പ്രധാനമന്ത്രിയും പ്രമുഖ ശാസ്ത്രജ്ഞന്മാരും പങ്കെടുക്കുന്നതിനാല്‍ തലസ്ഥാനത്ത് കനത്ത സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.
2009, ഡിസംബർ 23, ബുധനാഴ്‌ച
യു.എ.ഖാദറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്

2009, ഡിസംബർ 19, ശനിയാഴ്‌ച
കേരള രാജ്യാന്തര ചലച്ചിത്ര മേള കൊടിയിറങ്ങി

തിരുവനന്തപുരത്ത് നടന്നു വന്ന പതിനാലാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള സമാപിച്ചു.മേളയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാര്‍ഡായ സുവര്‍ണ്ണ ചകോരം ഇറാനിയന്‍ ചിത്രമായ അസ്ഗര്‍ ഫര്‍ഹാദിയുടെ എബൌട്ട് എല്ലിയും,ഇന്തോനേഷ്യന്‍ ചിത്രമായ രവി ഭാര്‍വാനിയുടെ ഫിഷിംഗ് ഫ്ലാറ്റ്ഫോമും പങ്കുവെച്ചു . ഏറ്റവും നല്ല സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് താജിക്കിസ്ഥാന്‍ ചിത്രമായ ട്രൂ നൂണ്‍ സംവിധാനം ചെയ്ത നസീര്‍ സയ്ദോവിന് ലഭിച്ചു.മേളയിലെ പ്രേക്ഷകര്‍ ഏറ്റവും നല്ല ചിത്രമായി ട്രൂ നൂണ്‍ തിരഞ്ഞെടുത്തു.നവാഗത സംവിധായകനുള്ള രജത ചകോരം അവാര്‍ഡ് മൈ സീക്രട്ട് സ്കൈ സംവിധാനം ചെയ്ത മസോദ സ്കയിയാന നേടി.അര്‍ജന്‍റീനിയന്‍ ചിത്രമായ എ ഫ്ലൈ ഇന്‍ ദി ആഷസ് മികച്ച ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡിന് അര്‍ഹമായി.ജോഷി മാത്യുവിന്റെ പത്താം നിലയിലെ തീവണ്ടി മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി അവാര്‍ഡ് കരസ്ഥമാക്കി.മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ഫിഷിംഗ് ഫ്ലാറ്റ്ഫോമും,ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് കേരള കഫെയും നേടി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനനന്ദന്‍ സുവര്‍ണ്ണ ചകോരം അവാര്‍ഡുകള്‍ വിതരണം ചെയ്തു.
2009, ഡിസംബർ 12, ശനിയാഴ്‌ച
ചലച്ചിത്രോല്‍സവത്തിനു തിരുവനന്തപുരത്ത് തിരി തെളിഞ്ഞു

പതിനാലാമത് രജ്യാന്തര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് ദീപം തെളിഞ്ഞു .നിശാഗന്ധി ഓപണ്‍ എയര്‍ സ്റ്റേജില്‍ പ്രശസ്ത സംവിധായകന്‍ മൃണാള്‍ സെന്‍, നിരവധി സിനിമാ പ്രവര്‍ത്തകരെയും ചലച്ചിത്രാസ്വാദകരേയും സാക്ഷി നിര്‍ത്തി മേളയ്ക്ക് തുടക്കം കുറിച്ചു.ലോക സിനിമയ്ക്ക് മൃണാള്‍ സെന്‍ നല്കിയ സംഭാവനയെ മുന്‍നിര്‍ത്തി മൂന്നു ലക്ഷം രൂപയുടെ പുരസ്കാരം അദ്ദേഹത്തിന് സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി സമ്മാനിച്ചു.പഴയ തലമുറയിലെ പ്രസിദ്ധ നടി ശര്‍മ്മിളാ ടാഗോറിനെ കേന്ദ്ര മന്ത്രി ശശി തരൂരും ഫ്രഞ്ച് അംബാസഡര്‍ ജറോം ബോണോഫെന്റിനെ മേയര്‍ സി ജയന്‍ ബാബുവും ചടങ്ങില്‍ വച്ചു പൊന്നാട അണിയിച്ചു.കേരളത്തിന്റെ അഭിമാനമായ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയ്ക്കും ചടങ്ങില്‍ ഉപഹാരം നല്‍കി.ഉത്ഘാടന ചിത്രങ്ങളായ അവസാനത്തെ അത്താഴവും, ഇരുളിലേക്കൊരു ചുവടും കാണികള്‍ക്ക് വേറിട്ടൊരു ചലച്ചിത്രാനുഭവമായി മാറി.മത്സര വിഭാഗം ചിത്രങ്ങളുടെ സ്ക്രീനിംഗ് ശനിയാഴ്ച ആരംഭിക്കും.ലോഹിതദാസിന്റെ ഭൂതക്കണ്ണാടിയുംലോകസിനിമാ വിഭാഗത്തില്‍ പഴശ്ശിരാജയും പ്രദര്‍ശിപ്പിക്കും.11 വിഭാഗങ്ങളിലായി 164 ചിത്രങ്ങള്‍ മേളയില്‍ കാണിക്കുന്നുണ്ട്.ഏഴായിരത്തിലേറെ ഡലിഗേറ്റുകള്‍ പങ്കെടുക്കുന്ന മേള 18 ന് സമാപിക്കും.
2009, ഡിസംബർ 9, ബുധനാഴ്‌ച
അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി

2009, നവംബർ 23, തിങ്കളാഴ്‌ച
കമ്മ്യൂണിസ്റ്റ് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു

2009, നവംബർ 18, ബുധനാഴ്‌ച
എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി

2009, നവംബർ 14, ശനിയാഴ്‌ച
സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച
ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ വിടവാങ്ങി

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച
മനുഷ്യച്ചങ്ങല മനുഷ്യമതിലായി മാറി

കേരളത്തിന്‍റെ കാര്‍ഷിക-മത്സ്യ മേഖലകളെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സി പി ഐ(എം) ആഭിമുഖ്യത്തില്‍ ഇന്നു സംഘടിപ്പിക്കപ്പെട്ട മനുഷ്യച്ചങ്ങല പല ജില്ലകളിലും മനുഷ്യമതിലായി മാറി.രാവിലെ മുതല്‍ പെയ്തു കൊണ്ടിരുന്ന കനത്ത മഴയെ വകവെക്കാതെ ചങ്ങലയില്‍ കണ്ണികളാവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സാംസ്കാരിക നായകരും ബഹുജനങ്ങളും ഒഴുകിയെത്തി.വടക്കു കാസര്‍ഗോഡ് ടൌണില്‍ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയായപ്പോള്‍, തെക്കു തിരുവനന്തപുരം രാജ്ഭവന് മുമ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവസാന കണ്ണിയായി.കാരാട്ടിന്റെ തൊട്ടടുത്ത് മുഖ്യമന്ത്രി വി എസും,വി എസ്സിനരികിലായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചങ്ങലയില്‍ കണ്ണികളായി.മന്ത്രിമാര്‍,എംഎല്‍എ മാര്‍,സാഹിത്യകാരന്മാര്‍,ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയ അനേകം പേര്‍ തലസ്ഥാനത്ത് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നു. കരാറില്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കയാണെന്നും, കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.കേരളവുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കരാരാര്‍ ഒപ്പ് വെക്കൂ എന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നും,ഇന്നത്തെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവമെന്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി വി എസ് ഓര്‍മ്മിപ്പിച്ചു.ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചുങ്കം കുറച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കയില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.ജില്ലകളില്‍ മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ മുതലായവര്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി.തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ടു മിനുട്ട് മൌനമാചരിച്ചു.ദുരന്തം കാരണം ഇടുക്കി ജില്ലയില്‍ ഉപ മനുഷ്യച്ചങ്ങല വേണ്ടെന്ന് വെച്ചിരുന്നു,എന്നാല്‍ വയനാട്,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഉപ ചങ്ങലകള്‍ സംഘടിപ്പിച്ചു.
പരിപാടിയുടെ മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.കേരളവുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കരാരാര്‍ ഒപ്പ് വെക്കൂ എന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നും,ഇന്നത്തെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവമെന്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി വി എസ് ഓര്‍മ്മിപ്പിച്ചു.ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചുങ്കം കുറച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കയില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.ജില്ലകളില്‍ മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ മുതലായവര്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി.തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ടു മിനുട്ട് മൌനമാചരിച്ചു.ദുരന്തം കാരണം ഇടുക്കി ജില്ലയില്‍ ഉപ മനുഷ്യച്ചങ്ങല വേണ്ടെന്ന് വെച്ചിരുന്നു,എന്നാല്‍ വയനാട്,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഉപ ചങ്ങലകള്‍ സംഘടിപ്പിച്ചു.
2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച
വിജയദശമി ദിനത്തില്‍ പതിനായിരങ്ങള്‍ ആദ്യക്ഷരം കുറിച്ചു

2009, സെപ്റ്റംബർ 7, തിങ്കളാഴ്‌ച
അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം

മികച്ച സംവിധായകനുള്ള അവാര്‍ഡ് നാലുപെണ്ണുങ്ങള്‍ എന്ന സിനിമയുടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ലഭിച്ചു.ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുള്ള അവാര്‍ഡ് ശ്യാമപ്രസാദിന്റെ ഒരേകടല്‍ കരസ്ഥമാക്കി.മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം ഒരേകടലിന്റെ സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ നേടിയെടുത്തു.ചിത്ര സംയോജനത്തിനു ബി.അജിത്തിനും (നാല്പെണ്ണുങ്ങള്‍) ചമയത്തിനു പട്ടണം റഷീദിനും(പരദേശി) ലഭിച്ചതോടെ ഇത്തവണ മലയാളത്തിനു മൊത്തം 5 അവാര്‍ഡുകള്‍ കിട്ടി.മലയാള സിനിമയ്ക്ക് ലഭിച്ച അംഗീകാരത്തിനു മാധുര്യമേകാന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചിത്രത്തിനാണ് ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം.മികച്ചനടനായി പ്രകാശ് രാജും(കാഞ്ചീവരം)നടിയായി ഉമാശ്രീയും(ഗുലാബി ടാക്കീസ്-കന്നഡ)തെരഞ്ഞെടുക്കപ്പെട്ടു.
2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച
കോഴിക്കോട്ടെ സംഗീതപ്രേമികള്‍ റാഫി സ്മരണ പുതുക്കി

പതിവു പോലെ തങ്ങളുടെ പ്രിയ ഗായകനെ, അദ്ദേഹത്തിന്റെ ഇരുപത്തൊമ്പതാം ചരമ വാര്‍ഷികത്തില്‍ കോഴിക്കോട്ടെ ആരാധകര്‍ വിവിധ പരിപാടികളോടെ അനുസ്മരിച്ചു.നഗരത്തിലെ കാംപസ്സുകളില്‍ കരോക്കെയുടെ അകമ്പടിയോടെ റാഫിയുടെ അനശ്വര ഗാനങ്ങള്‍ ആലപപിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ റാഫി സ്മരണ പുതുക്കിയത്.എം ഇ എസ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റോഡ് ഷോ ആകര്‍ഷകമായി.എം ഇ എസ് പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂര്‍ ഗാനമാലപിച്ചുകൊണ്ട് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക സഘടനയായ കല ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച റാഫി നൈറ്റില്‍ മുബൈ സ്വദേശി ദേവ് ജ്യോതി ചാറ്റര്‍ജി റാഫിയുടെ ഗാനങ്ങള്‍ അവതരിപ്പിച്ചത് സദസ്സിന്റെ പുളകമായി മാറി.ഓ ദുനിയാ കെ രഖ് വാലെ എന്ന അനശ്വര ഗാനം ഹാളില്‍ മുഴങ്ങിയപ്പോള്‍ സദസ്സ് കാതുകള്‍ കൂര്‍പ്പിച്ചു അതില്‍ ലയിച്ചു.അബ്ദു സമദ് സമദാനി റാഫി അനുസ്മരണ പ്രഭാഷണം നടത്തി.കല പ്രസിഡന്‍റ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയപ്രകാശ് കുളൂര്‍ ,പി വി ഗംഗാധരന്‍ എന്നിവരെ ആദരിച്ചു.നേരത്തെ നടത്തിയ റാഫി ഗാനാലാപന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡെപ്യൂട്ടി മേയര്‍ പ്രൊ.പി ടി അബ്ദുല്‍ ലത്തീഫ് വിതരണം ചെയ്തു.റാഫി ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ബീച്ച് ഹോട്ടലിലും ,എസ് എ അബൂബക്കറിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലും അനുമരണ പരിപാടികളും സംഗീത നിശയും സംഘടിപ്പിച്ചിരുന്നു.
2009, ജൂലൈ 17, വെള്ളിയാഴ്‌ച
മലബാറില്‍ പെരുമഴക്കാലം-വയനാട് ഒറ്റപ്പെട്ടു

2009, ജൂൺ 21, ഞായറാഴ്‌ച
ട്വന്റി 20 ലോകകപ്പ് പാക്കിസ്ഥാന് ചരിത്രവിജയം

ഇംഗ്ലണ്ടിലെ ലോര്‍ഡ്സില്‍ നടന്ന ട്വന്റി 20 ഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ലോകകപ്പ് സ്വന്തമാക്കി.കഴിഞ്ഞ തവണ ജോഹന്നാസ് ബര്‍ഗ്ഗില്‍ മുടിനാരിഴയ്ക്ക് നഷ്ടപ്പെട്ട ലോക ചാമ്പ്യന്‍ പദവി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ലോര്‍ഡ്സിലെ തിങ്ങിനിറഞ്ഞ കാണികളെയും,ലോകത്തെങ്ങുമുള്ള പാക് ആരാധകരെയും സാക്ഷി നിര്‍ത്തി പാക്കിസ്ഥാന്‍ നേടിയെടുത്തു.മത്സര ഫലം പ്രവചനാതീതമായിരുന്ന ഫൈനലില്‍ ടോസ് നേടിയ ലങ്കന്‍ ക്യാപ്ടന്‍ കുമാര്‍ സംഗക്കാര ബാറ്റിംഗ് തെരഞ്ഞെടുത്തു.എന്നാല്‍ ശ്രീലങ്കന്‍ ടീമിന്റെ കരുത്തനായ ഓപ്പണര്‍ തിലകരത്നെ ആദ്യഓവറില്‍ തന്നെ റണ്ണൊന്നും എടുക്കാനാവാതെ പവലിയനിലേക്ക് മടങ്ങി.തുടര്‍ന്ന് 6 ഓവറുകള്‍ പൂര്‍ത്തിയാക്കും മുമ്പെ സനത് ജയസൂര്യയുടെതടക്കമുള്ള 3 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ട്ടമായി.ലങ്കന്‍ ടീമിനെ വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത് കുമാര്‍ സംഗക്കാരയുടെ അര്‍ദ്ധസെഞ്ച്വറി കടന്ന മെച്ചപ്പെട്ട സ്കോറിന്റെ ബലത്തിലാണ്.ശ്രീലങ്കന്‍ ഇന്നിംഗ്സ് 6 വിക്കറ്റിന് 138 റണ്സിന് അവസാനിച്ചു.
139 റണ്‍സിന്റെ വിജയലക്ഷൃവുമായി മറുപടിബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഷാഹിദ് അഫ്രീദിയുടെയും ശുഹൈബ് മാലിക്കിന്റെയും മിന്നുന്ന പ്രകടനത്തിന്റെ കരുത്തില്‍ 18.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്സെടുത്ത് വിജയം കണ്ടു.ഷാഹിദ് അഫ്രീദി മാന്‍ ഓഫ് ദി മാച്ചും,തിലക് രത്നെ ദില്‍ഷന്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്‍റുമാണ്. അങ്ങിനെ പാക്കിസ്ഥാനും പാക് ആരാധകര്‍ക്കും വളരെക്കാലം മനസ്സില്‍ സൂക്ഷിക്കാന്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞു .
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 20, ശനിയാഴ്‌ച
T20 ആരവങ്ങള്‍ അടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ആരായിരിക്കും കപ്പില്‍ മുത്തമിടുക?

ഒന്നാം സെമി ഫൈനലില്‍ ശഹീദ് അഫ്രീദിയുടെ ഓള്‍ റൌണ്ട് മികവില്‍ പാക്കിസ്ഥാന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ച് കലാശക്കളിയില്‍ ഇടം ഉറപ്പിച്ചപ്പോള്‍,തിലക് രത്നെ ദില്‍ഷന്‍റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ശ്രീലങ്കയും
പാക്കിസ്ഥാനെ നേരിടാന്‍ ഒരുങ്ങുന്നു.കഴിഞ്ഞ തവണ ജോഹന്നാസ് ബര്‍ഗ്ഗില്‍ ഏഷ്യയില്‍ നിന്നുള്ള ഇന്ത്യ പാക്കിസ്ഥാനുമായിട്ടാണ് മാറ്റുരച്ചതെന്കില്‍ ഇത്തവണ ഏഷ്യയിലെ തന്നെ രണ്ടു ടീമുകകളാണ് ഏറ്റുമുട്ടുന്നതെന്ന സവിശേഷതയുമുണ്ട്.2007ല്‍ കൈവിട്ടു പോയ ലോകകപ്പില്‍ ഈ പ്രാവശ്യം മുത്തമിടാന്‍ കഴിയുമെന്നാണ് പാക്കിസ്ഥാന്‍ പ്രതീക്ഷിക്കുന്നത്.ഷഹീദ് അഫ്രീദിയുടെ മികച്ച ഫോമും ശക്തമായ ബാറ്റിംഗ്-ബൌളിംഗ് നിരകളും അവരുടെ പ്രതീക്ഷയ്ക്ക് ചിറകു മുളപ്പിക്കുന്നു. ഉമര്‍ ഗുല്ലും മിസ്ബാഹുല്‍ ഹഖും പാക്കിസ്ഥാന്റെ തിളക്കമാര്‍ന്ന കളിക്കാര്‍ തന്നെ.എന്നാല്‍ തിലക് രത്നെ ദില്‍ഷന്‍റെയും സനത് ജയസൂര്യയുടെയും കരുത്തില്‍ പാക് വെല്ലുവിളി മറികടക്കാമെന്ന് തന്നെയാണ് ശ്രീലങ്ക കരുതുന്നത്. ഇതുവരെ തോല്‍ക്കാതെ കളിച്ച ടീമെന്ന ബഹുമതിയും ശ്രീലങ്കയ്ക്ക് സ്വന്തം.ക്രിക്കറ്റ് ലോകത്തിലെ അതികായന്മാരായ കംഗാരുക്കളെ പ്രഥമ റൌണ്ടില്‍ പുറത്താക്കിയതും കുമാര്‍ സംഗക്കാരയുടെ ലങ്കന്‍ സേനയാണെന്നതും ഓര്‍ക്കുക.സുപ്പര്‍ എട്ട് മത്സരത്തില്‍ പാക്കിസ്ഥാനെ 19 റണ്‍സിന് തോല്‍പ്പിച്ചതും ശ്രീലങ്കയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. .ഏതായാലും ഫൈനലിലെ പോരാട്ടത്തിന്റെ ഫലം പ്രവചനാതീതം എന്ന് മാത്രമെ ഇപ്പോള്‍ പറയുന്നുള്ളൂ.കാരണം ഇത് കളി ക്രിക്കറ്റ് ആണ്.വമ്പന്മാര്‍ പലരും അടി തെറ്റി വീഴുന്നതും വന്മരങ്ങള്‍ കടപുഴകി നിലം പൊത്തുന്നതും നാമെത്ര കണ്ടതാണ്..! കപ്പില്‍ ആരായിരിക്കും മുത്തമിടുക എന്നറിയാന്‍ കളി തീരുന്നത് വരെ നമുക്ക് കാത്തിരിക്കാം.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 17, ബുധനാഴ്‌ച
T20 ലോകകപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ നാളെ തുടങ്ങും

ഗ്രൂപ് ഇ ദക്ഷിണാഫ്രിക്ക 6 വെസ്റ്റിന്‍ഡീസ് 4 ഇംഗ്ലണ്ട് 2 ഇന്ത്യ 0
ഗ്രൂപ് എഫ് ശ്രീലങ്ക 6 പാക്കിസ്ഥാന്‍ 4 ന്യുസീലാന്‍ഡ് 2 അയര്‍ലന്‍ഡ് 0
നിലവിലുള്ള ട്വന്റി 20 ചാംപ്യന്‍മാരായ ഇന്ത്യയ്ക്ക് സുപ്പര്‍ എട്ടില്‍ ഒരു ആശ്വാസജയം പോലും നേടാന്‍ കഴിയാതിരുന്നതും,ക്രിക്കറ്റ് ലോകത്തിലെ കരുത്തന്മാരും മുന്‍ ലോകചാംപ്യന്‍മാരുമായ ഓസ്ട്രേലിയ എല്ലാകളികളിലും തോറ്റ് പ്രാഥമിക റൌണ്ടില്‍ തന്നെ പുറത്തായതും ഈ T20 മത്സരങ്ങളിലെ വന്‍ ദുരന്തമാണ്.
ഇന്ത്യയുള്‍പ്പടെ എ ഗ്രൂപ്പിലെ 3 ടീമുകള്‍ക്കും സെമി ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല.ബി ഗ്രൂപ്പില്‍ നിന്ന് പാക്കിസ്ഥാനും,സി ഗ്രൂപ്പില്‍ നിന്നു ശ്രീലങ്കയും വെസ്റ്റിന്‍ഡീസും,ഡി ഗ്രൂപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്കയുമാണ് സെമി ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 15, തിങ്കളാഴ്‌ച
T20 ലോകകപ്പ് ടീം ഇന്ത്യക്ക് ഇനി നാട്ടിലേക്ക് മടങ്ങാം

2007 ല്‍ ജോഹന്നാസ് ബര്‍ഗ്ഗില്‍ നിന്നും 100 കോടി ജനങ്ങളുടെ അഭിമാനമായി നേടിയ ലോക കപ്പ് ഇനി ഇന്ത്യ തിരിച്ചു നല്‍കണം.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 14, ഞായറാഴ്‌ച
ഇ എം എസിന്റെ ജന്മനാട്ടില്‍ സ്മാരക സമുച്ചയത്തിന് ശിലയിട്ടു

കമ്മ്യൂണിസ്റ്റ് ആചാര്യനും നവകേരള ശില്പ്പിയുമായ ഇ എം എസിന് സഖാവിന്റെ ജന്മനാടായ ഏലംകുളത്ത്
നിര്‍മ്മിക്കുന്ന സ്മാരക സമുച്ചയത്തിന് സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തറക്കല്ലിട്ടു.കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് ലൈബ്രറി,ചരിത്ര മ്യുസിയം,കോട്ടേജുകള്‍,കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന സ്മാരക സമുച്ചയം ഉയരുന്നത്.തറക്കല്ലിടല്‍ ചടങ്ങില്‍ എ വിജയരാഘവന്‍ എം പി അദ്ധ്യക്ഷനായി.തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി,കെ സൈതാലികുട്ടി,കെ ഉമ്മര്‍ മാസ്റ്റര്‍,ടി കെ ഹംസ,പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഇ എം എസിന്റെ മക്കളായ ഡോ.മാലതി,ഇ എം രാധ മരുമകന്‍ ഡോ.എ ഡി ദാമോദരന്‍,ചെറുമകള്‍ ഡോ.സുമംഗല മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.ജില്ലയിലെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.സ്മാരക നിര്‍മ്മാണ ചിലവിലേക്ക് പാര്‍ട്ടി ഘടകങ്ങള്‍ ശേഖരിച്ച ഫണ്ട് പ്രകാശ് കാരാട്ടിനെ ഏല്പിച്ചു.
നിര്‍മ്മിക്കുന്ന സ്മാരക സമുച്ചയത്തിന് സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തറക്കല്ലിട്ടു.കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം മനയോട് ചേര്‍ന്ന ഒരേക്കര്‍ സ്ഥലത്താണ് ലൈബ്രറി,ചരിത്ര മ്യുസിയം,കോട്ടേജുകള്‍,കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍പ്പെടുന്ന സ്മാരക സമുച്ചയം ഉയരുന്നത്.തറക്കല്ലിടല്‍ ചടങ്ങില്‍ എ വിജയരാഘവന്‍ എം പി അദ്ധ്യക്ഷനായി.തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി,കെ സൈതാലികുട്ടി,കെ ഉമ്മര്‍ മാസ്റ്റര്‍,ടി കെ ഹംസ,പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.ഇ എം എസിന്റെ മക്കളായ ഡോ.മാലതി,ഇ എം രാധ മരുമകന്‍ ഡോ.എ ഡി ദാമോദരന്‍,ചെറുമകള്‍ ഡോ.സുമംഗല മറ്റു കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.ജില്ലയിലെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു.സ്മാരക നിര്‍മ്മാണ ചിലവിലേക്ക് പാര്‍ട്ടി ഘടകങ്ങള്‍ ശേഖരിച്ച ഫണ്ട് പ്രകാശ് കാരാട്ടിനെ ഏല്പിച്ചു.
2009, ജൂൺ 13, ശനിയാഴ്‌ച
T20 സുപ്പര്‍ എട്ടില്‍ ഇന്ത്യക്കും പാക്കിസ്ഥാനും പരാജയം


വെസ്റ്റിന്‍ഡീസിന്‍റെ ഡ്വൈന്‍ ബ്രാവോയുടെ കരുത്തുറ്റ ബൌളിംഗ് (4 വിക്കറ്റ്)നും ബാറ്റിങ്ങ് (66 റണ്‍സ്)നും മുമ്പില്‍ ലോകചാന്പ്യന്‍മാരായ ഇന്ത്യക്ക് അടിയറവു പറയേണ്ടി വന്നു.ശ്രീലങ്കയുടെ തിലക് രത്നെയും ലസിത് മലിംഗയും മുരളീധരനും ചേര്‍ന്ന് പാക്കിസ്ഥാന്റെ തോല്‍വിക്ക് ആക്കം കൂട്ടി.
സ്കോര്‍ -ഇന്ത്യ 153/7 വിന്‍ഡീസ് 156/3 ശ്രീലങ്ക 150/7 പാക്കിസ്ഥാന് 131/9
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 11, വ്യാഴാഴ്‌ച
T20 സൂപ്പര്‍ എട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

ഗ്രൂപ് എ ഇന്ത്യ 4 അയര്‍ലന്‍ഡ് 2 ബംഗ്ലാദേശ് 0 ഗ്രൂപ് ബി ഇംഗ്ളണ്ട് 2 പാകിസ്താന്‍ 2 നെതര്‍ലന്‍ഡ് 2 ഗ്രൂപ് സി ശ്രീലങ്ക 4 വെസ്റ്റിന്‍ഡീസ് 2 ഓസ്ട്രേലിയ 0
ഗ്രൂപ് ഡി ദക്ഷിണാഫ്രിക്ക 4 ന്യുസീലന്‍ഡ് 2 സ്കോട്ട്ലന്‍ഡ് 0
രണ്ടാം റൌണ്ട് മത്സരങ്ങള്‍ ജൂണ്‍ 16 ന് സമാപിക്കും.ഒന്നും രണ്ടും സെമി ഫൈനലുകള്‍ ജൂണ്‍ 18, 19 തിയ്യതികളില്‍ നടക്കും.ജൂണ്‍ 21 ന് രാത്രി ഇന്ത്യന്‍ സമയം 7.30 ന് ലോര്‍ഡ്സിലാണ് ഫൈനല്‍ മത്സരം.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 7, ഞായറാഴ്‌ച
ബംഗ്ലാദേശിനതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

2009, ജൂൺ 6, ശനിയാഴ്‌ച
T20 ആദ്യറൌണ്ടില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

ബംഗ്ലാദേശ് പത്താമത്തെയും അവസാനത്തേയും ടെസ്റ്റ് രാഷ്ട്രമാണെന്കിലും മത്സരങ്ങളില്‍ ചില അട്ടിമറികള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും .ക്രിക്കറ്റ് ലോകത്ത് ബംഗ്ലാദേശിനെ പലര്‍ക്കും പേടിയാണ്. ഏകദിന ലോക കപ്പില്‍ നിന്നും ഇന്ത്യയെ അവര്‍ പുറത്താക്കിയത് മറക്കാറായിട്ടില്ല.എ ഗ്രൂപ്പിലെ മറ്റൊരു ടീമായ അയര്‍ലന്‍ഡ് കരുത്തരല്ലാത്തത് കൊണ്ടു തന്നെ ബംഗ്ലാദേശിന് രണ്ടാം റൌണ്ടില്‍ കടക്കാന്‍ കഴിഞ്ഞേക്കും. കാപ്ടന്‍ മുഹമ്മദ് അശ്രഫുള്‍ ബംഗ്ലാദേശിന്‍റെ മികച്ച ബാറ്റ്സ്മാന്‍ കൂടിയാണെന്ന് ഓര്‍മ്മിക്കുക.ഏതായാലും ട്രെന്ഡ്ബ്രിഡ്ജിലെ ഇന്ത്യാ-ബംഗ്ലാദേശ് മത്സരം തുടങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.
ലേബലുകള്‍:
ക്രിക്കറ്റ് വാര്‍ത്തകള്‍
2009, ജൂൺ 5, വെള്ളിയാഴ്‌ച
ട്വന്‍റി 20 മത്സരങ്ങള്‍ക്ക് ഇന്ന് ഇംഗ്ലണ്ടില്‍ തുടക്കം

ഗ്രൂപ് എ ഇന്ത്യ ബംഗ്ലാദേശ് അയര്‍ലന്‍ഡ് ഗ്രൂപ് ബി ഇംഗ്ളണ്ട് പാക്കിസ്ഥാന്‍ ഹോളണ്ട്
ഗ്രൂപ് സി ഓസ്ട്രേലിയ വെസ്റ്റിന്‍ഡീസ് ശ്രീലങ്ക ഗ്രൂപ് ഡി ദക്ഷിണാഫ്രിക്ക ന്യുസീലാന്‍ഡ് സ്കോട്ട്ലന്‍ഡ്.
2009, ജൂൺ 3, ബുധനാഴ്‌ച
അടൂര്‍ ഗോപാലകൃഷ്ണന് വീണ്ടും അംഗീകാരം

2009, മേയ് 31, ഞായറാഴ്‌ച
കമലാ സുരയ്യ അരങ്ങൊഴിഞ്ഞു

2009, മേയ് 29, വെള്ളിയാഴ്‌ച
ഇ എം എസ് സ്മൃതി തൃശൂരില്‍ ജൂണ്‍ 13-14

2009, മേയ് 3, ഞായറാഴ്‌ച
ഇന്ന് തൃശൂര്‍ പൂരം

2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച
പീഡാനുഭവ സ്മരണകളുമായി ദുഃഖവെള്ളി

2009, ഏപ്രിൽ 5, ഞായറാഴ്‌ച
മഅദിന്‍ എന്‍കൌമിയം മലപ്പുറത്ത്

ടി കെ ഹംസ എംപി,പന്ന്യന്‍ രവീന്ദ്രന്‍ എംപി ,ഡോ.കെ ടി ജലീല്‍ എം എല്‍ എ,ആര്യാടന്‍ മുഹമ്മദ് എം എല്‍ എ,പ്രൊഫ.എ പി അബ്ദുല്‍ വഹാബ്,മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി തുടങ്ങിയവരും രാഷ്ട്രീയ സമ്മേളനത്തില്‍ പ്രംഗിക്കും.ഏഴിന് വൈകീട്ട് സൌഹൃദ സമ്മേളനം ഡോ.സുകുമാര്‍ അഴീക്കോട് ഉല്‍ഘാടനം ചെയ്യും.ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ സമാപന സമ്മേളനങ്ങള്‍ മലപ്പുറം സ്വലാത്ത് നഗറിലാണ് നടക്കുക.പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അഷ്റഫ് മുനീബ് (അമേരിക്ക)സമാപന സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.സ്വലാത്ത് നഗറില്‍ പുതുതായി നിര്മ്മിച്ച മസ്ജിദും ഇതോടനുബന്ധിച്ച് ഉല്‍ഘാടനം ചെയ്യപ്പെടും.വിവിധ സമ്മേളനങ്ങളില്‍ ഡോ.കെ കെ എന്‍ കുറുപ്പ്,കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍,കെ ഇ എന്‍ കുഞ്ഞഹമ്മദ്,ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിക്കും.പരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ,സയ്യിദ് അലി ബാഫഖി തങ്ങള്‍,കുറ്റന്‍ബാറ അബ്ദുറഹിമാന്‍,പി എം മുസ്തഫ കോഡൂര്‍, പി പി ബാപ്പു ഹാജി തുടങ്ങിയ സ്വാഗത സംഘം ഭാരവാഹികള്‍ പങ്കെടുത്തു.
2009, ഏപ്രിൽ 4, ശനിയാഴ്‌ച
അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി


അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അവസാന പതനം ആസന്നമായെന്നു ഉച്ചകോടിക്കിടെ അല്‍ ജസീറാ ചാനലുമായുള്ള അഭിമുഖത്തില്‍ ഷാവേസ് പറഞ്ഞു.സുഡാന്‍ പ്രസിടന്റ്റ് ഉമാറുല്‍ ബാഷിറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ട് ജുഡിഷ്യല്‍ ടെററിസമാണെന്നും അദ്ദേഹം തുറന്നടിച്ചു.മൂന്നാം ലോകത്തെ പേടിപ്പിച്ചു വരുതിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഷാവേസ് പറഞ്ഞു.ബാഷിറിനെതിരെയല്ല കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നല്കിയ ബുഷിനും, ഇസ്രായേല്‍ പ്രസിടന്റ്റ് ഷിമോണ്‍ പെരസിനുമെതിരെയാണ് അറസ്റ്റ്വാറന്‍റ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വംശഹത്യാ നിലപാടുകളില്‍ നിന്നും പിന്മാറുന്നത് വരെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കില്ലെന്നും ഷാവേസ് തറപ്പിച്ചു പറഞ്ഞു.ലാറ്റിനമേരിക്കയില്‍ 2 കോടിയിലേറെ അറബ് വംശജരുണ്ട്.പെറുവും കൊളംബിയയും ഒഴികെ തെക്കേ അമേരിക്കയിലെ 12 രാജ്യങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴിലാണ്.അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ഈ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങളും ഒന്നിച്ചാല്‍ അത് ഒരു പുതിയ ലോകത്തിന്റെ പിറവിക്കു കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച
ബിജെപി പ്രകടനപത്രിക പ്രകാശനം ചെയ്തു

1.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണം ചെയ്യും.2.മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും,കര്‍ഷകര്‍ക്ക് 4%പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.3.ഗ്രാമങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടും.ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കും.ഗ്രാമീണ ഐ ടി മേഖലയില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.നദീസംയോജനം നടപ്പിലാക്കും.4.ഇന്ത്യക്കാര്‍ക്ക് വിദേശ ബേന്കുകളിലുള്ള അനധികൃത സമ്പാദ്യം തിരിച്ചു കൊണ്ടുവരാന്‍ നപടികള്‍ സ്വീകരിക്കും.5.ആദായ നികുതി പരിധി 3ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.6.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്.ക്ഷേത്ര നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായും.രാമസേതു തകര്‍ക്കാന്‍ അനുവദിയ്ക്കില്ല.7.തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പോട്ട പോലുള്ള നിയമങ്ങള്‍ നടപ്പാക്കും.കാശ്മീരിന് പ്രത്യേക ഭരണഘടനാപദവി ഉണ്ടാവില്ല.4000 കിലോമീറ്റര്‍ തീരദേശത്തിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.8.പാര്‍ലിമെന്റില്‍ വനിതാ സംവരണം നടപ്പാക്കും .9.രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും പ്രതിപക്ഷ നേതാവും, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.
ലേബലുകള്‍:
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2009, മാർച്ച് 25, ബുധനാഴ്‌ച
കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

1.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ നല്കും.2.ഭവന രഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രധാന നഗരങ്ങളില്‍ സാമ്പത്തിക ആനുകൂല്യങ്ങളോടെ പൊതു അടുക്കളകള്‍ സ്ഥാപിക്കും.3.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ചാനിരക്ക് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ നാല് വര്‍ഷമുണ്ടായിരുന്ന നിരക്കിലേക്ക് കൊണ്ടുവരുകയും ചെയ്യും.4.എല്ലാ പൌരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കുകയും,ഭക്ഷൃ സുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരികയും ചെയ്യും5 .കൃഷി ലാഭകരമായ തൊഴിലാക്കും.ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയില്‍ ഇളവ് നല്കും.6 .അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ആവിശ്യാനുസരണം വായ്പകള്‍ ലഭ്യമാക്കും.ആദിവാസികള്‍ക്ക് എല്ലാതലങ്ങളിലും വിട്യാഭ്യാസം സൗജന്യമാക്കും.7.സ്ത്രീകള്‍ക്ക് ലോകസഭയിലും നിയമ സഭകളിലും 33 % സവരണം ഏര്‍പ്പെടുത്തുന്നതിന് പതിനഞ്ചാം ലോകസഭയില്‍ തന്നെ നിയമം കൊണ്ടുവരും.കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ മൂന്നിലൊന്നു സ്ത്രീകള്‍ക്ക് നീക്കിവയ്ക്കും.പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സാമ്പത്തിക സഹായം നടപ്പിലാക്കും.
ലേബലുകള്‍:
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2009, മാർച്ച് 23, തിങ്കളാഴ്‌ച
കോണ്ഗ്രസ്സിന്‍റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണതയിലേക്ക്

തമിഴ് നാട്ടില്‍ പി എം കെ (പട്ടാളി മക്കള്‍ കക്ഷി)ഡിഎംകെ മുന്നണി വിട്ടു ജയലളിതയുടെ കൂടെ ചേരാന്‍ ഒരുങ്ങുന്നു.തെരഞ്ഞെടുപ്പ് ദിവസമെത്തുന്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.
2009, മാർച്ച് 21, ശനിയാഴ്‌ച
കെ.ടി അനുസ്മരണ പരിപാടികള്‍ നാളെ തുടങ്ങും

നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാല് ദിവസമായി നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ക്ക് നാളെ
തുടക്കമാവും.കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടികളുടെ ഉല്‍ഘാടനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനാഞ്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിക്കും.തുടര്‍ന്ന് കെ ടി യുടെ ഇതു ഭൂമിയാണ് നാടകത്തിന്റെ എകപാത്ര ആവിഷ്ക്കാരം സ്കൂള്‍ ഓഫ് ഡ്രാമയിലെ വിജേഷ് അവതരിപ്പിക്കും.
തിങ്കളാഴ്ച പുതിയങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ,ഇബ്രാഹിം വേങ്ങര,എ കെ അബ്ദുള്ള എന്നിവര്‍ സംബന്ധിക്കും.അന്ന് സൃഷ്ടി നാടകം അരങ്ങേറും.
ചൊവ്വാഴ്ച പകല്‍ 3 മണിക്ക് കെ ടി യുടെ നാടകചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകല അക്കാദമി ഹാളില്‍ എ കെ രമേഷ് ഉല്‍ഘാടനം ചെയ്യും.വൈകീട്ട് 5 നു കുറ്റിച്ചിറയില്‍ എം എന്‍ കാരശ്ശേരി കെ ടി അനുസ്മരണ പ്രഭാഷണം നടത്തും.തുടര്‍ന്ന് കലിംഗാ തിയേറ്റേഴ്സിന്‍റെ ഇതു ഭൂമിയാണ് നാടകം അവതരിപ്പിക്കും.
ബുധനാഴ്ച പകല്‍ 2 നു ടൌണ്‍ ഹാളില്‍ കെ ടി സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ എന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്‍റ് യു എ ഖാദര്‍ ഉല്‍ഘാടനം ചെയ്യും.അനുസ്മരണ സമ്മേളനത്തിന്റെ ഉല്‍ഘാടനം കേരള സാഹിത്യഅക്കാദമി പ്രസിഡന്‍റ് എം മുകുന്ദന്‍ നിര്‍വ്വഹിക്കും.പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത കെ ടി യെ കുറിച്ചുള്ള ഡോക്യുമെന്‍ററി ,കെ ടി യുടെ വെള്ളപ്പൊക്കം നാടകം എന്നിവ അവതരിപ്പിക്കും.
തുടക്കമാവും.കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടികളുടെ ഉല്‍ഘാടനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനാഞ്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിക്കും.തുടര്‍ന്ന് കെ ടി യുടെ ഇതു ഭൂമിയാണ് നാടകത്തിന്റെ എകപാത്ര ആവിഷ്ക്കാരം സ്കൂള്‍ ഓഫ് ഡ്രാമയിലെ വിജേഷ് അവതരിപ്പിക്കും.
തിങ്കളാഴ്ച പുതിയങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ,ഇബ്രാഹിം വേങ്ങര,എ കെ അബ്ദുള്ള എന്നിവര്‍ സംബന്ധിക്കും.അന്ന് സൃഷ്ടി നാടകം അരങ്ങേറും.
ചൊവ്വാഴ്ച പകല്‍ 3 മണിക്ക് കെ ടി യുടെ നാടകചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകല അക്കാദമി ഹാളില്‍ എ കെ രമേഷ് ഉല്‍ഘാടനം ചെയ്യും.വൈകീട്ട് 5 നു കുറ്റിച്ചിറയില്‍ എം എന്‍ കാരശ്ശേരി കെ ടി അനുസ്മരണ പ്രഭാഷണം നടത്തും.തുടര്‍ന്ന് കലിംഗാ തിയേറ്റേഴ്സിന്‍റെ ഇതു ഭൂമിയാണ് നാടകം അവതരിപ്പിക്കും.
ബുധനാഴ്ച പകല്‍ 2 നു ടൌണ്‍ ഹാളില്‍ കെ ടി സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ എന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്‍റ് യു എ ഖാദര്‍ ഉല്‍ഘാടനം ചെയ്യും.അനുസ്മരണ സമ്മേളനത്തിന്റെ ഉല്‍ഘാടനം കേരള സാഹിത്യഅക്കാദമി പ്രസിഡന്‍റ് എം മുകുന്ദന്‍ നിര്‍വ്വഹിക്കും.പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത കെ ടി യെ കുറിച്ചുള്ള ഡോക്യുമെന്‍ററി ,കെ ടി യുടെ വെള്ളപ്പൊക്കം നാടകം എന്നിവ അവതരിപ്പിക്കും.
2009, മാർച്ച് 20, വെള്ളിയാഴ്‌ച
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം-ശശി തരൂര്‍,ആറ്റിങ്ങല്‍-ജി.ബാലചന്ദ്രന്‍,കൊല്ലം-പീതാംബരക്കുരുപ്പ്,ആലപ്പുഴ-കെ.സി.വേണുഗോപാല്‍,മാവേലിക്കര.കൊടിക്കുന്നില്‍ സുരേഷ്,പത്തനംതിട്ട -ആന്‍റോ ആന്‍റണി,ഇടുക്കി-പി.ടി.തോമസ്,എറണാകുളം-കെ.വി.തോമസ്,ചാലക്കുടി-കെ.പി.ധനപാലന്‍,തൃശ്ശൂര്‍-പി.സി.ചാക്കോ,ആലത്തൂര്‍-എന്‍.കെ .സുധീര്‍,പാലക്കാട്-സതീശന്‍ പാച്ചേനി,കോഴിക്കോട്-എം.കെ.രാഘവന്‍,വയനാട്-എം.ഐ.ഷാനവാസ്,കണ്ണൂര്‍-കെ.സുധാകരന്‍,കാസര്‍കോട്-ഷാനിമോള്‍ ഉസ്മാന്‍.
വടകരയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മലപ്പുറത്ത് മുസ്ലിം ലീഗിലെ ഇ.അഹമ്മദും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മല്‍സരിക്കും.കോട്ടയത്ത് കേരള കോണ്‍ഗ്രസ്(എം)ലെ ജോസ് കെ മാണി യായിരിക്കും മല്‍സരിക്കുന്നത്.
കാസര്‍ഗോഡ് മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാതിരുന്നതിനാല്‍ പകരം ഷാഹിദാ കമാലിനേയും,വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും തീരുമാനിച്ചു.
2009, മാർച്ച് 16, തിങ്കളാഴ്‌ച
സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി

പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ കുറക്കും. ഭൂപരിഷ്ക്കരണത്തിന് സമഗ്രമായ നിയമം കൊണ്ടു വരും.മൊത്തം അഭ്യന്തരോല്‍പ്പാദനത്തിന്‍റെ 10%പദ്ധതി വിഹിതമായി നല്കും.ഇപ്പോള്‍ ഇത് 5% മാണ്.
ന്യൂനപക്ഷസംരക്ഷണത്തിന് തുല്യാവകാശ കമ്മീഷനെ നിയമിക്കും.വര്‍ഗീയ കലാപങ്ങല്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടും.പാഠപുസ്തകങ്ങളില്‍ നിന്നും വര്‍ഗ്ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും.കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും തൊഴില്‍ ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചു വിടുന്നതും നിര്‍ത്തലാക്കും.വേതനത്തില്‍ കുറവ് വരുത്തുന്നത് അവസാനിപ്പിക്കും.കള്ളപ്പണം കണ്ടെത്തും.അതിസന്ബന്നരുടെ വരുമാന നികുതി വര്‍ദ്ധിപ്പിക്കും.സ്വതന്ത്ര വിദേശനയം നടപ്പിലാക്കും.തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായ നിയമം കൊണ്ടുവരും.
യുപിഎ സര്‍ക്കാര്‍ ധനികരെ കൂടുതല്‍ ധനികരാക്കുന്ന നയമാണ് നടപ്പിലാക്കിയതെന്നും ഇതു ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.മൂന്നാം മുന്നണി അധികാരത്തില്‍ വരികയാണെന്കില്‍ പാര്‍ട്ടി അതില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലേബലുകള്‍:
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
മൂന്നാംബദല്‍ യാഥാര്‍ഥ്യമായി

ലേബലുകള്‍:
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2009, മാർച്ച് 12, വ്യാഴാഴ്‌ച
നബിദിനം നാടെങ്ങും ആഘോഷിച്ചു

ആഘോഷപരിപാടികളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരാപ്പീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് മിലാദ് ശരീഫ് പ്രമാണിച്ചു അവധി നല്‍കിയിരുന്നു.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ അബ്ദുല്‍ മുത്തലിബിന്റെ മകനായ അബ്ദുള്ളയുടെയും ആമിനാബീവിയുടെയും മകനായി റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകന്‍ ജനിച്ചത്.റസൂല്‍ ഗര്‍ഭസ്ഥശിശുവായിരിക്കുന്പോള്‍ തന്നെ പിതാവായ അബ്ദുള്ള മരണപ്പെട്ടു പോയതിനാല്‍ പിതാമഹനായ അബ്ദുല്മുത്തലിബിന്റെയും അദ്ദേഹത്തിന്റെ മരണശേഷം പിതൃസഹോദരനായ അബൂതാലിബിന്റെയും സംരക്ഷണത്തില്‍ വളര്‍ന്നു വന്ന മുഹമ്മദ് മക്കാനിവാസികളുടെ കണ്ണിലുണ്ണിയായി വളരുകയും, വിശ്വസ്തന്‍ എന്ന അര്‍ഥം വരുന്ന അല്‍- അമീന്‍ എന്ന പേരു സന്ബാദിക്കുകയും ചെയ്തു .യുവാവായിരിക്കെ മക്കയിലെ വര്‍ത്തക പ്രമുഖയായ ഖദീജ ബീവിയുടെ കച്ചവടസംഘത്തില്‍ അംഗമാവുകയും താമിസയാതെ ഖദീജ ബീവിയെ വിവാഹം ചെയ്യുകയുമുണ്ടായി.നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകപദവി ലഭിയ്ക്കുകയും, ഇസ്ലാം മതത്തിന്റെ വളര്‍ച്ചക്ക് മരണം വരെയും തൌഹീദിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു .
2009, മാർച്ച് 11, ബുധനാഴ്‌ച
സിപിഐ(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കേരളത്തില്‍ നിന്നു ലോകസഭയിലേക്ക് മല്‍സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.പുതുമുഖങ്ങള്‍ക്കു പ്രാമുഖ്യമുള്ള ലീസ്റ്റില്‍ സിറ്റിങ്ങ് എംപിമാര്‍ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി മല്‍സരിക്കുന്ന 14 സീറ്റുകളില്‍ ജനതാദളുമായി തര്‍ക്കത്തിലുള്ള കോഴിക്കോട് ഒഴികെ 13 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുട്ടള്ളത്.കോഴിക്കോട് മണ്ഡലത്തിലേക്ക് ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ പേരാണ് തീരുമാനിച്ചിരിക്കുന്നത്.പ്രഖ്യാപനം പിന്നീടുണ്ടാവും.
സ്ഥാനാര്‍ഥികളുടെ മണ്ഡലവും പേരും ചുവടെ:-
കാസര്‍ഗോഡ്-പി.കരുണാകരന്‍,കണ്ണൂര്‍-കെ.കെ.രാഗേഷ്,വടകര-പി.സതീദേവി,മലപ്പുറം-ടി.കെ.ഹംസ,പാലക്കാട്-എം.ബി.രാജേഷ്,ആലത്തൂര്‍-പി.കെ.ബിജു,ചാലക്കുടി-യു.പി.ജോസഫ്,എറണാകുളം-സിന്ധു ജോയ്,ആലപ്പുഴ-കെ.എസ്.മനോജ്,പത്തനംതിട്ട-കെ.അനന്തഗോപന്‍,കോട്ടയം-കെ.സുരേഷ് കുറുപ്പ്,കൊല്ലം-പി.രാജേന്ദ്രന്‍,ആറ്റിങ്ങല്‍-എ.സന്ബത്ത്.
പൊന്നാനിയില്‍ ഡോ.ഹുസ്സൈന്‍ രണ്ടത്താണി എല്‍ ഡി എഫ് സ്വതന്ത്രനായും, കോഴിക്കോട് അഡ്വ.മുഹമ്മദ് റിയാസ് സിപിഐഎം സ്ഥാനാര്‍ഥിയായും മല്‍സരിക്കും.
സ്ഥാനാര്‍ഥികളുടെ മണ്ഡലവും പേരും ചുവടെ:-
കാസര്‍ഗോഡ്-പി.കരുണാകരന്‍,കണ്ണൂര്‍-കെ.കെ.രാഗേഷ്,വടകര-പി.സതീദേവി,മലപ്പുറം-ടി.കെ.ഹംസ,പാലക്കാട്-എം.ബി.രാജേഷ്,ആലത്തൂര്‍-പി.കെ.ബിജു,ചാലക്കുടി-യു.പി.ജോസഫ്,എറണാകുളം-സിന്ധു ജോയ്,ആലപ്പുഴ-കെ.എസ്.മനോജ്,പത്തനംതിട്ട-കെ.അനന്തഗോപന്‍,കോട്ടയം-കെ.സുരേഷ് കുറുപ്പ്,കൊല്ലം-പി.രാജേന്ദ്രന്‍,ആറ്റിങ്ങല്‍-എ.സന്ബത്ത്.
പൊന്നാനിയില്‍ ഡോ.ഹുസ്സൈന്‍ രണ്ടത്താണി എല്‍ ഡി എഫ് സ്വതന്ത്രനായും, കോഴിക്കോട് അഡ്വ.മുഹമ്മദ് റിയാസ് സിപിഐഎം സ്ഥാനാര്‍ഥിയായും മല്‍സരിക്കും.
സിപി ഐ മല്‍സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും
തിരുവനന്തപുരം-പി.രാമചന്ദ്രന്‍ നായര്‍,മാവേലിക്കര-ആര്‍.എസ്.അനില്‍,തൃശ്ശൂര്‍-സി.എന്‍.ജയദേവന്‍,വയനാട്-അഡ്വ.എം.റഹമത്തുള്ള.
കേരള കോണ്‍ഗ്രസ്സിനു നല്കിയ ഇടുക്കി സീറ്റില്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കും.
ഇതോടെ എല്‍ഡിഎഫ് മല്‍സരിക്കുന്ന 20 സീറ്റിലേക്കും സ്ഥാനാര്‍ഥികളായി.
ലേബലുകള്‍:
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2009, മാർച്ച് 9, തിങ്കളാഴ്‌ച
ബിജെപി കൂടുതല്‍ ഒറ്റപ്പെടുന്നു

ലേബലുകള്‍:
തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
2009, മാർച്ച് 6, വെള്ളിയാഴ്‌ച
ഒരുക്കങ്ങള്‍ തുടങ്ങി

2009, മാർച്ച് 2, തിങ്കളാഴ്‌ച
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് തറക്കല്ലിട്ടു

2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച
ത്യാഗരാജോല്‍സവം സമാപിച്ചു

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച
ദേശീയ കാര്‍ഷിക സെമിനാര്‍ സമാപിച്ചു

2009, ഫെബ്രുവരി 1, ഞായറാഴ്‌ച
നവകേരളമാര്‍ച്ചിന് നാളെ തുടക്കം

സുരക്ഷിത ഇന്ത്യ,ഐശ്വര്യകേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി സ:പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനു നാളെ മഞ്ചേശ്വത്ത് തുടക്കമാവും. പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പര്‍ സ:എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉല്‍ഘാടനം ചെയ്യും.പി കരുണാകരന്‍ എം പി ,മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.ഉല്‍ഘാടനം വിജയിപ്പിക്കാന്‍ മഞ്ചേശ്വരവും, മാര്‍ച്ചിനെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും മാര്‍ച്ച് കടന്നുപോവും.എല്ലായിടങ്ങളിലും സ്വാഗതകമാനങ്ങളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു .മൂന്ന് വര്‍ഷങള്‍ക്ക് മുമ്പ് സ:പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തെ ഇളക്കി മറിച്ച മാര്‍ച്ചിനേക്കാള്‍ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
2009, ജനുവരി 25, ഞായറാഴ്‌ച
ദുബായില്‍ ഡി സി ബുക്സ് ഷോറൂം തുറന്നു

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)